കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരി നൽകി ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ യുവാവിന് 27 വർഷം തടവ്. തൃകൈപ്പറ്റ നെല്ലിമാളം കല്ലറ വീട്ടിൽ മിഥുന്‍ ദാസിനാണ്(22) കൽപറ്റ ഫാസ്റ്റ് ട്രാക്ക് കോതി ശിക്ഷ വിധിച്ചത്. തടവിനൊപ്പം 7,7000 രൂപ പിഴയും വിധിച്ചു.
2022 ലാണ് കേസിനാസ്പദമയ സംഭവം. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി ലഹരി കലർന്ന സിഗരറ്റ് വലിപ്പിക്കുകയും അബോധാവസ്ഥയിലാക്കുകയും ചെയ്തു. തുടർന്ന് കുട്ടിയെ പീഡനത്തിരയാക്കി. കൽപ്പറ്റ,ബത്തേരി, ആലപ്പുഴ എന്നിവിടങ്ങളിൽ അഞ്ച് കേസുകൾ മിഥുനെതിരെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.