മന്ത്രിമന്ദിരത്തിലും തർക്കം; ഒരു വസതിക്കായി മൂന്ന് മന്ത്രിമാർ

തിരുവനന്തപുരം: പുതിയ മന്ത്രിസഭയിൽ വകുപ്പുകൾക്കായി തർക്കം തുടരുന്നതിനിടെ മന്ത്രിമന്ദിരത്തിനും തർക്കം. നിള, സാനഡു, ഗ്രേസ് എന്നിവക്കാണ് കൂടുതൽ പേർ അവകാശ വാദം ഉന്നയിച്ച് മുന്നോട്ട് വന്നിട്ടുള്ളത്. സത്യപ്രതിജ്ഞക്ക് ശേഷം തങ്ങൾക്ക് വേണ്ട വസതികൾ ആവശ്യപ്പെട്ട് മന്ത്രിമാർ പൊതുഭരണ വകുപ്പിന് കത്തയച്ചിരുന്നു.

വാഹനങ്ങൾക്ക് നൽകിയിരിക്കുന്ന നമ്പറിലും അവകാശവാദം ഉയരുന്നുണ്ട്. നിലവിൽ താൽക്കാലിക നമ്പറുകളാണ് വാഹനങ്ങൾക്ക് നൽകിയിരിക്കുന്നത്. ഒമ്പതാം നമ്പർ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, 13ാം നമ്പർ ആരും സ്വീകരിക്കാൻ തയാറായിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് ഉത്തരവ് ലഭിച്ചശേഷം മാത്രമേ ഔദ്യോഗികമായി നമ്പറും ഔദ്യോഗിക വസതിയും അനുവദിക്കുകയുള്ളൂ. 

Tags:    
News Summary - controversy in demanding official residence for kerala ministers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.