സിവിക് ചന്ദ്രൻ കേസിലെ വിവാദ പരാമർശം: സ്ഥലം മാറ്റത്തിനെതിരെ ജഡ്ജി ഹൈകോടതിയിൽ

കോഴിക്കോട്: സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയ കേസിലെ വിവാദ പരാമർശത്തിന് പിന്നാലെയുള്ള സ്ഥലം മാറ്റത്തിനെതിരെ ജഡ്ജി ഹൈകോടതിയെ സമീപിച്ചു. കോഴിക്കോട് സെഷൻസ് ജഡ്ജ് എസ്. കൃഷ്ണകുമാറാണ് ഹരജി നൽകിയത്.

പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനമുണ്ടാക്കുന്നതാണെന്ന മുൻകൂർ ജാമ്യ ഉത്തരവിലെ ജഡ്ജിയുടെ പരാമർശങ്ങൾ ഏറെ വിവാദമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ ജഡ്ജിയെ കൊല്ലം ലേബർ കോടതിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. ഹൈകോടതി നടപടി നിയമവിരുദ്ധമാണെന്നും ചട്ടങ്ങൾ പാലിച്ചല്ല അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തിന്‍റെ നടപടിയെന്നുമാണ് ഹർജിയിൽ പറയുന്നത്.  

Tags:    
News Summary - Controversial remarks in Civic Chandran case; Judge in High Court against transfer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.