അഭിഭാഷകന്‍ ബി.എ ആളൂരിനെതിരെ കോടതിയലക്ഷ്യ ഹരജി

കൊച്ചി: അഭിഭാഷകന്‍ ബി.എ ആളൂരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി. പെരുമ്പാവൂർ ജിഷ വധക്കേസിൽ  വിധി പറഞ്ഞ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിക്കെതിരെ ബി.എ ആളൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ്​ ഹരജി. ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമി​​​െൻറ അഭിഭാഷകനാണ്​ ആളൂർ.

ആളൂരി​​​െൻറ പരാമര്‍ശങ്ങള്‍ ജുഡീഷ്യറിക്ക് മേല്‍ പൊതുസമൂഹത്തിന് വിശ്വാസം നഷ്ടപ്പെടുത്താന്‍ ഇടയാക്കിയെന്ന്​ ഹരജിയിൽ പറയുന്നു. ’നട്ടെല്ലുള്ള ജഡ്ജിമാര്‍ രാജ്യത്തെവിടെയും ഇല്ല. നട്ടെല്ലില്ലാത്ത കോടതികളാണ് കീഴ്‌ക്കോടതികള്‍. അന്വേഷണ ഉദ്യോഗസ്ഥനെയും സര്‍ക്കാരിനെയും പേടിച്ചാണ് കോടതി വധശിക്ഷ വിധിച്ചത്’-  എന്നായിരുന്നു വിധിക്ക് പിന്നാലെ ബി.എ ആളൂരി​​​െൻറ പരാമര്‍ശം.

വിവാദ പരാമർശത്തിനെതിരെ അഭിഭാഷകനായ എന്‍.എ ഷെഫീഖ് ആണ് നടപടിയാവശ്യപ്പെട്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്.

Tags:    
News Summary - Contempt of court case against Advocate B A Aloor- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.