ചരക്കുകപ്പലിലെ കണ്ടെയ്നറുകളിൽ ഒന്ന് കൊല്ലം തീരത്തടിഞ്ഞു; സമീപത്തെ വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു, പ്രദേശത്ത് ജാഗ്രതാ നിർദേശം

കൊല്ലം: കൊച്ചി പുറംകടലിൽ മുങ്ങിയ ചരക്കുകപ്പലിലെ കണ്ടെയ്നറുകളിൽ ഒന്ന് ആലപ്പാട് ചെറിയഴീക്കലും ചവറയിലും തീരത്തടിഞ്ഞു. ഇതോടെ, കടലിലും തീരത്തും ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ് അധികൃതർ. ഇന്നലെ രാത്രി വലിയ ശബ്ദംകേട്ട നാട്ടുകാരാണ് ചെറിയഴീക്കൽ സി.എഫ്.ഐ ഗ്രൗണ്ടിനു സമീപം കടലിൽ കണ്ടെയ്‌നർ കണ്ടത്. കടൽഭിത്തിയിലേക്ക് ഇടിച്ചുകയറിയനിലയിലാണുള്ളത്. ഉടൻ അധികൃതരെ വിവരം അറിയിച്ചു. ജില്ല കലക്ടർ എൻ. ദേവിദാസ്, സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ അധികൃതർ സ്ഥലത്തെത്തി. സമീപത്തെ വീട്ടുകാരെ ഉടൻ മാറ്റിപ്പാർപ്പിച്ചു.

തുറന്നനിലയിലായിരുന്ന കണ്ടെയ്‌നറിൽ ഒന്നും കണ്ടെത്താനായില്ല. ശക്തമായ തിരമാലയുള്ളതിനാൽ കണ്ടെയ്‌നർ തീരത്തേക്കെടുക്കാനും സാധിക്കുന്നില്ല. ഇതിനുള്ള ശ്രമം തുടരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർ ഇന്ന് രാവിലെ സ്ഥലത്തെത്തി, തുടർ നടപടികൾ സ്വീകരിക്കും. ചവറ തീരത്ത് രണ്ട് കണ്ടെയ്നറുകളാണുള്ളത്. 

ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 1.25ഓ​ടെ​യാ​ണ് അപ​ക​ട​ക​ര​മാ​യ ച​ര​ക്കു​മാ​യി കേ​ര​ള തീ​ര​ത്ത് ച​രി​ഞ്ഞ ലൈ​ബീ​രി​യ​ൻ ക​ണ്ടെ​യ്ന​ർ ക​പ്പ​ൽ എം.​എ​സ്.​സി എ​ൽ​സ -3 (ഐ.​എം.​ഒ ന​മ്പ​ര്‍: 9123221) പൂ​ർ​ണ​മാ​യും ക​ട​ലി​ൽ മു​ങ്ങിയത്. ഉടൻ, ക​പ്പ​ലി​ലെ 24 ജീ​വ​ന​ക്കാ​രെ​യും കോ​സ്റ്റ് ഗാ​ർ​ഡും നാ​വി​ക​സേ​ന​യും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി കൊ​ച്ചി​യി​ലെ​ത്തി​ച്ചു.

 ക​പ്പ​ൽ ച​രി​ഞ്ഞ് എ​ട്ടോ​ളം ക​ണ്ടെ​യ്ന​റു​ക​ൾ ക​ട​ലി​ൽ പ​തി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 7.50ഓ​ടെ പൂ​ർ​ണ​മാ​യും ക​പ്പ​ൽ മു​ങ്ങു​ക​യാ​യി​രു​ന്നു. തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യി​ൽ​നി​ന്ന് 14.6 നോ​ട്ടി​ക്ക​ൽ മൈ​ൽ (27.0392 കി.​മീ.) അ​ക​ലെ​യാ​ണി​ത്. ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന 24 ജീ​വ​ന​ക്കാ​രി​ല്‍ 21 പേ​രെ ഇ​ന്ത്യ​ന്‍ കോ​സ്റ്റ് ഗാ​ര്‍ഡും മൂ​ന്നു​പേ​രെ നാ​വി​ക​സേ​ന​യു​ടെ ഐ.​എ​ന്‍.​എ​സ് സു​ജാ​ത​യും ര​ക്ഷ​പ്പെ​ടു​ത്തി. പ്രാ​ഥ​മി​ക ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​ക്ക് ശേ​ഷം കൊ​ച്ചി​യി​ലെ നാ​വി​ക​സേ​ന ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് വൈ​ദ്യ​സ​ഹാ​യം ന​ൽ​കി.

മു​ങ്ങി​യ ക​പ്പ​ലി​ലെ 640 ക​ണ്ടെ​യ്ന​റു​ക​ളി​ല്‍ 13 എ​ണ്ണ​ത്തി​ൽ അ​പ​ക​ട​ക​ര​മാ​യ ച​ര​ക്കു​ക​ളാ​ണ്. 12 എ​ണ്ണ​ത്തി​ൽ കാ​ൽ​സ്യം​കാ​ർ​ബൈ​ഡ് ആ​ണ്. 84.44 മെ​ട്രി​ക് ട​ൺ ഡീ​സ​ലും 367.1 മെ​ട്രി​ക് ട​ൺ ഫ​ർ​ണ​സ് ഓ​യി​ലും ഇ​തി​ലു​ണ്ടാ​യി​രു​ന്നു. ഇ​ത് കേ​ര​ള തീ​ര​ത്ത് ഒ​ഴു​കി​യെ​ത്താ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ജാ​ഗ്ര​ത​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചിരുന്നു.

കേ​ര​ള തീ​ര​ത്തെ ലോ​ല​സ​മു​ദ്ര ആ​വാ​സ​വ്യ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് സ​മ്പൂ​ര്‍ണ മ​ലി​നീ​ക​ര​ണ പ്ര​തി​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് കോ​സ്റ്റ് ഗാ​ര്‍ഡ് ത​യാ​റെ​ടു​പ്പു​ക​ള്‍ ഊ​ര്‍ജി​ത​മാ​ക്കി. എ​ണ്ണ​ച്ചോ​ർ​ച്ച ക​ണ്ടെ​ത്താ​ന്‍ നൂ​ത​ന സം​വി​ധാ​ന​ങ്ങ​ള​ട​ങ്ങി​യ കോ​സ്റ്റ് ഗാ​ര്‍ഡ് വി​മാ​ന​ങ്ങ​ളു​ടെ വ്യോ​മ​നി​രീ​ക്ഷ​ണ​ത്തി​നൊ​പ്പം മ​ലി​നീ​ക​ര​ണ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ള​ട​ങ്ങു​ന്ന കോ​സ്റ്റ് ഗാ​ര്‍ഡ് ക​പ്പ​ൽ ‘സ​ക്ഷം’ മേ​ഖ​ല​യി​ലെ​ത്തി.

വി​ഴി​ഞ്ഞ​ത്തു​നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എം‌.​എ​സ്‌.​സി എ​ല്‍സ-3 ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 1.25ഓ​ടെ കൊ​ച്ചി തീ​ര​ത്തു​നി​ന്ന് 38 നോ​ട്ടി​ക്ക​ൽ മൈ​ൽ തെ​ക്ക് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തു​വെ​ച്ച് 26 ഡി​ഗ്രി ച​രി​ഞ്ഞ​തോ​ടെ​യാ​ണ് അ​പ​ക​ടാ​വ​സ്ഥ​യു​ണ്ടാ​യ​ത്.

24 ജീ​വ​ന​ക്കാ​രി​ൽ റ​ഷ്യ, യു​ക്രെ​യ്ൻ, ജോ​ർ​ജി​യ, ഫി​ലി​പ്പീ​ൻ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ പൗ​ര​ന്മാ​ര​ട​ക്കം 21 പേ​രെ​യും വൈ​കീ​ട്ടോ​ടെ ര​ക്ഷ​പ്പെ​ടു​ത്തി. ക​പ്പ​ല്‍ വീ​ണ്ടെ​ടു​ക്കാ​ന്‍ ന​ട​ത്തു​ന്ന ക്ര​മീ​ക​ര​ണ​ങ്ങ​ളി​ൽ സ​ഹാ​യി​ക്കു​ന്ന​തി​ന് മൂ​ന്ന് മു​തി​ർ​ന്ന ജീ​വ​ന​ക്കാ​ര്‍ ക​പ്പ​ലി​ൽ തു​ട​രുകയാണ്. എ​ന്നാ​ല്‍, രാ​ത്രി​യോ​ടെ ക​പ്പ​ലി​ന്‍റെ അ​വ​സ്ഥ മോ​ശ​മാ​വു​ക​യും ഞാ​യ​റാ​ഴ്ച രാ​വി​ലെ ക​പ്പ​ല്‍ മ​റി​യു​ക​യു​മാ​യി​രു​ന്നു. ക​പ്പ​ൽ ഉ​പേ​ക്ഷി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യ മൂ​ന്ന് ജീ​വ​ന​ക്കാ​രെ​യും ഐ.​എ​ൻ.​എ​സ് സു​ജാ​ത ഉ​പ​യോ​ഗി​ച്ച് ര​ക്ഷ​പ്പെ​ടു​ത്തുകയായിരുന്നു. 

Tags:    
News Summary - Container from Sunken Kochi Cargo Ship Washes Ashore in Alappad Container from Sunken Kochi Cargo Ship Washes Ashore in Alappad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.