കെട്ടിടനിര്‍മാണ അനുമതിയുടെ മറവില്‍ അനിയന്ത്രിത മണ്ണുനീക്കം പാടില്ളെന്ന് ഹൈകോടതി

കൊച്ചി: കെട്ടിടനിര്‍മാണ അനുമതിയുടെ മറവില്‍ നിയന്ത്രണമില്ലാതെ കരമണ്ണ് നീക്കുന്നത് ഹൈകോടതി തടഞ്ഞു. കെട്ടിടനിര്‍മാണത്തിന് അനുമതി ലഭിക്കുമ്പോള്‍ പദ്ധതി പ്രദേശത്തുനിന്നെടുക്കുന്ന മണ്ണുനീക്കാന്‍ ജിയോളജിസ്റ്റ് നല്‍കുന്ന ഒ.എ പാസ് ദുരുപയോഗം ചെയ്യുന്നതായി വിലയിരുത്തിയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്. കെട്ടിടനിര്‍മാണ പെര്‍മിറ്റ് ലഭിച്ചാല്‍ പ്രദേശത്തെ മണ്ണ് നീക്കാന്‍ മൈന്‍സ് മിനറല്‍സ് കണ്‍സഷന്‍ റൂള്‍സിലെ 14(2) വകുപ്പ് പ്രകാരം അനുമതി ഒഴിവാക്കി ഇളവനുവദിക്കുന്നത് നിയമവിരുദ്ധമാണെന്നും ഈ സാഹചര്യത്തില്‍ മതിയായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

മണ്ണ് നീക്കാന്‍ നല്‍കിയ അനുമതി അപര്യാപ്തമാണെന്നും കൂടുതല്‍ പാസ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഒരുകൂട്ടം ഹരജികള്‍ തള്ളിയാണ് ഉത്തരവ്. കെട്ടിടനിര്‍മാണ സ്ഥലത്തുനിന്നുള്ള മണ്ണ് നീക്കാനെന്നപേരില്‍ നിയന്ത്രണമില്ലാതെ മണ്ണ് നീക്കാനുളള അനുമതിയാണ് ഒ.എ പാസ് മുഖേന പെര്‍മിറ്റ് ഉടമ സമ്പാദിക്കുന്നത്.
ഇതിന്‍െറമറവില്‍ കെട്ടിടത്തിന് അനുമതി ലഭിച്ച പ്രദേശത്തെ വലിയ കുന്നുകളും മലകളും ഇടിച്ച് കടത്തുന്നതായി കോടതി വിലയിരുത്തി. വ്യവസ്ഥയുടെ ദുരുപയോഗം ശ്രദ്ധയില്‍പെട്ടതിനാല്‍ ഭേദഗതി കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും കരട് തയാറാക്കിയെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

അതേസമയം, ഒരു മാസത്തിനകംഭേദഗതി കൊണ്ടുവന്നില്ളെങ്കില്‍ അനധികൃത മണ്ണുനീക്കം തടയാന്‍ കര്‍ശന മാനദണ്ഡങ്ങള്‍ കൊണ്ടുവരണമെന്ന് കോടതി നിര്‍ദേശിച്ചു. കെട്ടിടനിര്‍മാണ പെര്‍മിറ്റുണ്ടെങ്കിലും ഇതിനായി മണ്ണുനീക്കം ആവശ്യമായ പ്രദേശത്തിന്‍െറ അളവടക്കം ഉള്‍പ്പെടുത്തി തദ്ദേശഭരണ സ്ഥാപനങ്ങളിലെ എന്‍ജിനീയര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ഇതിന്‍െറ അടിസ്ഥാനത്തില്‍ മാത്രം മണ്ണ് നീക്കാന്‍ ജിയോളജിസ്റ്റുകള്‍ അനുമതി നല്‍കിയാല്‍ മതിയെന്നും കോടതി നിര്‍ദേശിച്ചു.

 

Tags:    
News Summary - construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.