Posted On
date_range Updated On
date_range നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് തെന്നി വീണ് തൊഴിലാളി മരിച്ചു
കൊടുങ്ങല്ലൂർ: മതിലകം പള്ളി വളവിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് തെന്നി വീണ നിർമ്മാണ തൊഴിലാളി മരിച്ചു. എറിയാട് പേബസാർ മഞ്ഞളി പള്ളിക്ക് സമീപം പണിക്കശ്ശേരി സുന്ദരേശൻെറ മകൻ പ്രസാദ്(50) ആണ് മരിച്ചത്.
മതിലകം സെൻറ് ജോസഫ്സ് ലാറ്റിൻ ചർച്ചിൻെറ കീഴിൽ നിർമിക്കുന്ന ഓഡിറ്റോറിയത്തിൻെറ മുകൾ നിലയിൽ നിന്നാണ് പ്രസാദ് വീണത്. ഉടൻ കൊടുങ്ങല്ലുർ മോഡേൺ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മതിലകം പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.