സംസ്ഥാനത്തെ 11 റെയിൽവേ മേൽപ്പാലങ്ങൾക്ക്‌ നിർമാണ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ 11 റെയിൽവേ മേൽപ്പാലങ്ങൾക്ക്‌ നിർമ്മാണാനുമതി. ആറു ജില്ലകളിലായാണ്‌ ഇവ നിർമിക്കുന്നതെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.

കണ്ണൂർ കണ്ണപുരം, ചെറുകുന്ന്‌, മുഴുപ്പുലങ്ങാട്‌ ബീച്ച്‌, മുക്കം, തൃശൂർ വേലക്കുട്ടി/ആറ്റൂർ ഗേറ്റ്‌, ഒല്ലൂർ, കോഴിക്കോട്‌ വെള്ളയിൽ, കോട്ടയം കോതനല്ലൂർ, കൊല്ലം ഇടകുളങ്ങര, പോളയത്തോട്‌, തിരുവനന്തപുരം അഴൂർ എന്നിവടങ്ങളിലാണ്‌ മേൽപ്പാലം നിർമിക്കുന്നത്‌.

ആവശ്യമായിടത്ത്‌ സ്ഥലം ഏറ്റെടുക്കുന്നതിനും പാലം നിർമാണത്തിനുമായി 77.65 കോടി രൂപ ചെലവുവരും. ഇതിൽ 48.38 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു.34.26 കോടി രൂപകൂടി അനുവദിച്ചതോടെ പദ്ധതികളുടെ നിർവഹണ ഘട്ടത്തിലേക്ക്‌ കടക്കാനാകുമെന്ന്‌ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.

Tags:    
News Summary - Construction permission for 11 railway flyovers in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.