ഗോത്രവർഗ സ്വാതന്ത്ര്യസമര സേനാനി മ്യൂസിയ നിർമാണം: ഏറ്റെടുത്ത പ്ലോട്ടിൽ ഭേദഗതി വരുത്തി ഉത്തരവ്

തിരുവനന്തപുരം: ഗോത്രവർഗ സ്വാതന്ത്ര്യസമര സേനാനി മ്യൂസിയ നിർമാണത്തിന് ഏറ്റെടുത്ത പ്ലോട്ടിൽ ഭേദഗതി വരുത്തി പട്ടികവർഗ വകുപ്പിന്റെ ഉത്തരവ്. വയനാട് പൊഴുതന ഗ്രാമപഞ്ചായത്തിലെ ആദിവാസി പുനരധിവാസത്തിന് കേന്ദ്ര സർക്കാർ അനുവദിച്ച ഭൂമിയിൽനിന്ന് 20 ഏക്കർ ഏറ്റെടുക്കുന്നതിനാണ് നേരത്തെ തീരുമാനിച്ചത്. ബ്ലോക്ക് 23ലെ സർവേ 77, 78, 79, 80, 81 പ്ലോട്ടുകളിലെ 20 ഏക്കർ ഭൂമി കിർത്താഡ്സിന് അനുവദിച്ചാണ് 2022 മെയ് 21ന് ഉത്തരവിറക്കിയത്. എന്നാൽ, പ്ലോട്ട് 79, 80 എന്നിവ മ്യൂസിയ നിർമാണത്തിന് അനുയോജ്യമല്ലെന്ന കണ്ടെത്തി.

പ്ലോട്ട് 79ലെ ഭൂമി പൂർണായും 80ലെ 50 സെ ന്റും ഒഴിവാക്കിയപ്പോൾ 5.50 ഏക്കർ പകരമായി കണ്ടത്തേണ്ടിവന്നു. പ്ലോട്ട് 81 നോട് ചേർന്ന് കിടിക്കുന്ന നമ്പർ രേഖപ്പെടുത്തിയിട്ടില്ലാത്ത 2005 ന് മുമ്പ് കാർഡമം സൊസൈറ്റി പ്രവർത്തിച്ചിരുന്ന സ്ഥലമാണ് ഏറ്റെടുക്കാമെന്നാണ് കലക്ടർ റിപ്പോർട്ട് നൽകിയത്.

വയനാട് കലക്ടറും കിർത്താഡ്സും ഈ ഭൂമി വിട്ടുകിട്ടണമെന്ന് കത്ത് നൽകിയിരുന്നു. പുതിയ ഉത്തരവ് പ്രകാരം പ്ലോട്ട് 77 ൽ 1.48 ഹെക്ടർ, 78 ൽ 1.18 ഹെക്ടർ, 80 ൽ 1.28 ഹെക്ടർ, 81 ൽ 2.2 ഹെക്ടർ, പ്ലോട്ട് 81 ന്റെ കിഴക്ക് ഭാഗത്തിൽ കാർഡമം പ്രോജക്ട് മുമ്പ് പ്രവർത്തിച്ചിരുന്ന സമയത്തെ ഓഫിസ് കെട്ടിടങ്ങളും മറ്റും സ്ഥിതി ചെയ്യുന്ന പ്ലോട്ടിൽനിന്ന 1.90 ഹെക്ടർ അടക്കം 8.09 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 

Tags:    
News Summary - Construction of tribal freedom fighter museum: Order amending the acquired plot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.