നേമത്ത് വൈഷ്ണ സുരേഷ്: കോൺഗ്രസിന്റെ സാധ്യത പട്ടിക പുറത്ത്

തിരുവനന്തപുരം: നേമത്ത് വൈഷ്ണ സുരേഷ്, വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, കോവളത്ത് എം. വിൻസെന്‍റ്, അരുവികരയിൽ വി.എസ്. ശിവകുമാർ, കാട്ടാകടയിൽ എം.ആർ. ബൈജു എന്നിവരെയാണ് പരിഗണനയിലുള്ളത്. കൊല്ലത്ത് ബിന്ദു കൃഷ്ണ, കൊട്ടാരക്കരയിൽ ഐഷ പോറ്റി, ചടയമംഗലത്ത് ആർ. ചന്ദ്രശേഖരൻ, കുണ്ടറയിൽ പി.സി. വിഷ്ണുനാഥ്, കരുനാഗപ്പള്ളിയിൽ സി.ആർ മഹേഷ്, പതനാപുരത്ത് ജ്യോതികുമാർ ചാമക്കാല എന്നിവരാണ് പരിഗണന പട്ടികയിലുള്ളത്.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധതയറിയിച്ച് എം.പിമാർ രംഗത്തെത്തിയിട്ടുണ്ട. ഇതോടെ എം.പിമാർ മത്സരിച്ചാൽ ചില നേതാക്കൾ മത്സരരംഗത്തുനിന്ന് പിൻമാറിമെന്നും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എം.പിമാരെ മത്സരിപ്പിക്കേണ്ടന്ന നിലപാട് തെരഞ്ഞെടുപ്പ് സമിതിയേയും അറിയിക്കും. ഡൽഹിയിൽ കൂടിയ ആദ്യ ഘട്ട പട്ടികയുടെ സാധ്യതാ പട്ടികയാണിത്. പരമാവധി 60 പേരെ ആദ്യഘട്ട പട്ടികയിൽ പ്രഖ്യാപിക്കുമെന്നാണ് നേതൃത്വം വക്തമാക്കുന്നത്. കൂടാതെ പൊരുമ്പാവൂർ, സുൽത്താൻ ബത്തേരി, സീറ്റുകളിൽ സിറ്റിങ് എം.എൽ.എമാരെ തന്നെ മത്സരത്തിനിറക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.

Tags:    
News Summary - Vaishna Suresh in Nemath: Congress's list of possible candidates is out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.