കോഴിക്കോട്: മൂന്നാമത്തെ ബലാത്സംഗക്കേസിൽ റിമാൻഡിലായി ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ. അവനൊപ്പമാണെന്നും ആരോപണങ്ങള്‍ നേരിടാൻ അതിജീവിതന് മനക്കരുത്ത് ഉണ്ടാകട്ടെയെന്നും അവർ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ അതിജീവിതന് ഒപ്പമാണെന്ന് പറയാനാണ് ആഗ്രഹം. അതിജീവിതന് മനക്കരുത്ത് ഉണ്ടാകട്ടെ. അദ്ദേഹത്തിനൊപ്പവും സത്യത്തിനൊപ്പവുമാണ്. മൂന്നാമത് വന്ന പരാതിയിൽ ഏതൊരാൾക്കും അസ്വാഭാവികത തോന്നുമെന്നും ശ്രീനാദേവി പറഞ്ഞു.
രാഹുൽ കുറ്റക്കാരനാണെന്ന് കോടതി പറയണം. വിവാഹിതരാണെങ്കിൽ സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും ആ ബന്ധത്തിൽ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്... -മുമ്പ് സി.പി.ഐ നേതാവായിരുന്ന ശ്രീനാദേവി പറഞ്ഞു.
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ അതിജീവിതയെ ഭീഷണിപ്പെടുത്തുന്ന സന്ദേശം പുറത്ത്. ഇങ്ങോട്ട് തന്ന ഓരോരുത്തർക്കും അവരുടെ കുടുംബത്തിനും അതേ നാണയത്തിൽ തിരിച്ചുകൊടുക്കുമെന്ന് രാഹുൽ പരാതിക്കാരിക്ക് അയച്ച സന്ദേശത്തിൽ പറയുന്നു.
‘പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട; പേടിക്കാൻ ഉദ്ദേശമില്ല. പലതും കൺഫസ് (കുറ്റസമ്മതം) ചെയ്യാൻ തന്നെയാണ് തീരുമാനം. അങ്ങനെ ഞാൻ മാത്രം മോശവും ഇവർ പുണ്യാളത്തികളും ആയിട്ടുള്ള ഒരു പരിപാടി ഇനി നടക്കില്ല’. അതിനാൽ നീ ചെയ്യാനുള്ളത് ചെയ്യെന്നും ബാക്കി ഞാൻ ചെയ്തോളാമെന്നും സന്ദേശത്തിൽ പറയുന്നു. നീ എന്ത് ചെയ്താലും അതിന്റെ ബാക്കി ഞാൻ ചെയ്യും. നീ ചെയ്യുന്നത് ഞാൻ താങ്ങും, പക്ഷേ നീ താങ്ങില്ലെന്നും രാഹുൽ മുന്നറിയിപ്പ് നൽകുന്നു.
നാട്ടിൽ വന്നാൽ കുറെ ആളുകളുമായി ഞാൻ നിന്റെ വീട്ടിൽ വരും. ദാറ്റ്സ് ആൾ. അല്ലാതെ ഇങ്ങോട്ടുള്ള ഭീഷണി വേണ്ട. എന്ത് പറഞ്ഞാലും എനിക്ക് ഒന്നും നഷ്ടപ്പെടാനില്ല. ആകെ ഇപ്പോ ഇല്ലാത്തതും നീ ഇപ്പോ എക്സ്ട്രാ ചെയ്യുമെന്ന് പറയുന്നതും കേസ് കൊടുക്കലാണ്. ഈ കേസ് കോടതിയിൽ വരുമ്പോഴുള്ള അവസ്ഥ നിനക്ക് അറിയാമല്ലോ. അതിൽ പ്രത്യേകിച്ച് ഒന്നുമില്ല. അപ്പോ നീ അതൊക്കെ കഴിഞ്ഞിട്ട് വാ, എന്നിട്ട് നീ നന്നായി ജീവിക്കണേ. ആരെയാ പേടിപ്പിക്കുന്നേ. എല്ലാം തീർന്ന് നിൽക്കുന്ന ഒരാളെ നീ പേടിപ്പിക്കുന്നോയെന്നും നീ പ്രസ് മീറ്റ് നടത്തൂവെന്നും രാഹുൽ വെല്ലുവിളിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.