Posted On
date_range Updated On
date_range ബിഷപ്പുമാരെ കാണാൻ കോൺഗ്രസും; ആദ്യ കൂടിക്കാഴ്ച ഇന്ന് 5.30ന് തലശ്ശേരിയിൽ
കണ്ണൂർ: ബി.ജെ.പിയുടെ ഈസ്റ്റർ തന്ത്രത്തിന് പിന്നാലെ കോൺഗ്രസും അരമനകളിലേക്ക്. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്റെ നേതൃത്വത്തിൽ ശനിയാഴ്ച വൈകീട്ട് 5.30ന് തലശ്ശേരി ആർച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തും. ബി.ജെ.പിയുടെ അരമന സന്ദർശനത്തെ ലാഘവമായി കാണേണ്ടതില്ലെന്ന് കോൺഗ്രസിൽ അഭിപ്രായമുയർന്നതിനെ തുടർന്നാണിത്.
കേരളത്തിലെ ക്രൈസ്തവ മതമേലധ്യക്ഷന്മാരെ കോൺഗ്രസ് നേതാക്കൾ കാണണമെന്നും അത് തിണ്ണ നിരങ്ങലായി കാണേണ്ടതില്ലെന്നും കെ. മുരളീധരൻ എം.പി പരസ്യമായി പറഞ്ഞിരുന്നു. കോൺഗ്രസിന്റെ രാഷ്ട്രീയാധികാര സമിതി ഈ മാസം 20ന് ചേരാനിരിക്കെയാണ് ബിഷപ്പ് ഹൗസ് സന്ദർശനത്തിന്റെ തുടക്കം കെ.പി.സി.സി അധ്യക്ഷന്റെ നാട്ടിൽനിന്ന് തന്നെ തുടങ്ങുന്നത്. തുടർന്ന് മറ്റ് ബിഷപ്പുമാരെയും സന്ദർശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.