ന്യൂഡൽഹി: ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഡേറ്റാബേസിൽ നിന്ന് 27 ലക്ഷത്തോളം തൊഴിലാളികളുടെ പേരുകൾ വെട്ടിമാറ്റിയതായി കോൺഗ്രസ്. അവരിൽ ആറുലക്ഷം പേർ സജീവമായി ജോലി ചെയ്തിരുന്ന തൊഴിലാളികൾ ആയിരുന്നെന്നും, തൊഴിലാളികൾക്ക് ഇ-കെ.വൈ.സി ഏർപ്പെടുത്തിയതിനെ തുടർന്നാണ് ഈ കടുംവെട്ടെന്നും പാർട്ടി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. സുതാര്യതയുടെ പേരിൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ പ്രക്രിയയിലൂടെ ഈ പദ്ധതിതന്നെ അവസാനിപ്പിക്കാനുള്ള ശ്രമമാണ് ഇതെന്ന് പാർട്ടി ആരോപിച്ചു.
മോദി സർക്കാർ നടപ്പാക്കിയ ദേശീയ മൊബൈൽ മോണിറ്ററിങ് സിസ്റ്റം ആപ്, ആധാർ അടിസ്ഥാന പേയ്മെന്‍റ് സംവിധാനം എന്നിവ രണ്ട് കോടിയോളം പേർക്ക് തൊഴിൽ ചെയ്ത് വേതനം നേടാനുള്ള അവകാശം ഇല്ലാതാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഈ പദ്ധതിയിൽ തൊഴിലാളികളുടെ വേതനം കൂട്ടി ദിവസം 400 രൂപയാക്കണമെന്നും അത് യഥാസമയം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.