Posted On
date_range Updated On
date_range രാജ്യത്ത് വർഗീയ ധ്രുവീകരണം അനുവദിക്കില്ല -കെ.സി വേണുഗോപാൽ
കരുനാഗപ്പള്ളി: ഇന്ത്യയുടെ പൈതൃകവും പാരമ്പര്യവും സംരക്ഷിക്കാനും മഹിതമായ ഭരണഘടനയും മതേതരത്വവും കാത്തുസൂക്ഷിക്കാനും എല്ലാ ഭാരതീയരും ഒന്നിക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ഗോമാംസ വിഷയത്തിൽ രണ്ടു മതാനുയായികളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുക വഴി ചിലർ ലക്ഷ്യമിടുന്ന വർഗീയ ധ്രുവീകരണം അനുവദിക്കില്ല. ഫാഷിസം രൗദ്രഭാവം പൂണ്ട് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഇന്ത്യ എന്ന മഹത്തായ രാജ്യത്തെയാണന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കരുനാഗപ്പള്ളി താലൂക്കിലെ മഹല്ലുകളിലെ മുപ്പതിൽപ്പരം സംഘടനകളുടെ സഹകരണത്തിൽ രൂപീകരിച്ച മുസ്ലിം കോഒാഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം- ദലിത് ന്യൂനപക്ഷ വേട്ടെക്കെതിരെ നടന്ന ജനകീയ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.