തിരുവനന്തപുരം: സമുദായ പിന്തുണ തിരിച്ചുപിടിക്കാൻ അനുനയ നയതന്ത്രവുമായി കോൺഗ്രസ്. പാലാ ബിഷപ്പിെൻറ 'നാർകോട്ടിക് ജിഹാദ്' പരാമർശത്തോടെ മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ ഉടലെടുത്ത അസ്വസ്ഥത പരിഹരിക്കാനുള്ള ശ്രമവുമായാണ് കോൺഗ്രസ്നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. സർക്കാർ മുൻകൈയെടുത്ത് നടത്തേണ്ട നീക്കമാണ് ഒരു ചുവട് മുന്നിലേക്കുകടന്ന് പ്രതിപക്ഷത്തുള്ള കോൺഗ്രസ് ആരംഭിച്ചിരിക്കുന്നത്. നഷ്ടമായ ന്യൂനപക്ഷ സമുദായങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കുകയാണ് ഇതിലൂടെ അവരുടെ ലക്ഷ്യം.
പാലാ ബിഷപ്പിെൻറ ''നാർകോട്ടിക് ജിഹാദ്' പരാമർശത്തിനെതിരെ തുടക്കത്തിൽ രൂക്ഷവിമർശനമാണ് കോൺഗ്രസ് നേതൃത്വം നടത്തിയത്. ഇൗ പരാമർശത്തോട് ഇേപ്പാഴും യോജിക്കുന്നില്ലെങ്കിലും പൂർണമായും ഒരു പക്ഷത്താണെന്ന് വരുത്താൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. അതിനാലാണ് ബിഷപ്പിെൻറ പരാമർശത്തെയും പരാമർശത്തിനെതിരെ പാലാ ബിഷപ് ഹൗസിലേക്ക് നടന്ന പ്രതിഷേധ പ്രകടനങ്ങളെയും ഒന്നുപോലെ എതിർക്കാൻ പിന്നീട്, കോൺഗ്രസ് തയാറായത്. മാത്രമല്ല, മറ്റൊരു സമുദായത്തെ വ്രണപ്പെടുത്തുന്ന പരാമർശത്തോട് വിയോജിക്കുേമ്പാഴും വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബിഷപ് പ്രകടിപ്പിക്കുന്ന വികാരം പൊതുവെ സ്വീകാര്യമാണെന്ന നിലയിലേക്കും കോൺഗ്രസ് എത്തിയിട്ടുണ്ട്. ''നാർകോട്ടിക് ജിഹാദ്' പരാമർശത്തിനെതിരെ ആദ്യഘട്ടത്തിൽ സ്വീകരിച്ച ശക്തമായ നിലപാട് ക്രൈസ്തവ വിഭാഗവുമായി പ്രത്യേകിച്ച്, കത്തോലിക്ക സമുദായവുമായുള്ള അകൽച്ച വർധിപ്പിക്കുമെന്ന് കണ്ടതോടെയാണ് കോൺഗ്രസ് നേതൃത്വം നിലപാട് മയപ്പെടുത്തിയത്. അതോടൊപ്പം, 'നാർകോട്ടിക് ജിഹാദ് വിഷയത്തിൽ മുന്നണിയിലെ എല്ലാ കക്ഷികൾക്കും ഒേര അഭിപ്രായമല്ല എന്നതും കോൺഗ്രസിെൻറ നിലപാട് മയപ്പെടാൻ കാരണമായി. അതിനു പിന്നാലെ, പ്രശ്നത്തിൽ സമുദായ നേതാക്കളുമായി സർക്കാർ ചർച്ച നടത്തി മതസൗഹാർദം ഉറപ്പുവരുത്തണമെന്ന ആവശ്യവും കോൺഗ്രസ് മുന്നോട്ടുവെച്ചു. ഇക്കാര്യത്തിൽ ഇതേവരെ സർക്കാർ തീരുമാനമെടുത്തിട്ടില്ല.
അതിനിടെയാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം ഒരുപടി കടന്ന് അനുനയ നയതന്ത്രവുമായി ക്രൈസ്തവ, മുസ്ലിം സമുദായ നേതാക്കളെ സന്ദർശിച്ചത്. മതസൗഹാർദം നിലനിർത്തുകയെന്ന ഉത്തരവാദിത്തം മതേതര പാർട്ടിയെന്ന നിലയിൽ കോൺഗ്രസിന് പ്രധാനമാണെന്നാണ് കൂടിക്കാഴ്ചക്കുശേഷം നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.