Posted On
date_range Updated On
date_range കോൺഗ്രസ് അംഗങ്ങൾ പൂവച്ചൽ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു
തിരുവനന്തപുരം: പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ കമ്മിറ്റി തീരുമാനമില്ലാതെ അമ്പതിനായിരം രൂപ നവകേരള ധൂർത്തിനു അനുവദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ പൂവച്ചൽ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. അരുവിക്കര എം.എൽ.എയുടെ നേതൃത്വത്തിൽ ജീവനക്കാരെല്ലാം നവകേരള പോയതിനാൽ 12 മണിയായിട്ടും സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, സൂപ്രണ്ട് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ എത്താത്തതിൽ പ്രതിഷേധിച്ചാണ് ഉപരോധം തുടങ്ങിയത്. കോൺഗ്രസ് അംഗങ്ങൾ പൂവച്ചൽ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.