പ്രളയത്തെ കുറിച്ച് രാജ്യാന്തര ഏജന്‍സികൾ അന്വേഷിക്കണം -ശശി തരൂർ

തിരുവനന്തപുരം: കേരളത്തിലെ പ്രളയത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പോരെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. രാജ്യാന്തര ഏജന്‍സികളെ ഉള്‍പ്പെടുത്തിയുള്ള അന്വേഷണമാണ് നടത്തേണ്ടതെന്നും തരൂര്‍ ആവശ്യപ്പെട്ടു. അണക്കെട്ട് തുറന്നിട്ടത് അടക്കമുള്ള വീഴ്ചകള്‍ പരിശോധിക്കാനും രാജ്യാന്തര ഏജന്‍സികളെ ഉള്‍പ്പെടുത്തുന്നതാണ് പര്യാപ്തമെന്നും തരൂർ പറഞ്ഞു.

കേരളത്തിന് അര്‍ഹമായത് കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് മുന്‍ അനുഭവങ്ങള്‍വെച്ച് പ്രതീക്ഷയില്ല. പുനര്‍നിർമാണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ലഭ്യമാക്കാന്‍ രാജ്യാന്തര സമ്മേളനം വിളിക്കണം. െഎക്യരാഷ്ട്ര സംഘടനയും മറ്റു രാജ്യാന്തര ഏജന്‍സികളും കേരളത്തെ സഹായിക്കാമെന്ന് നേരിട്ട് ഉറപ്പു നല്‍കിയിട്ടുണ്ട്. യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള സഹായം സ്വീകരിക്കുന്നത് കേന്ദ്രം അഭിമാന പ്രശ്നമാക്കേണ്ടതില്ലെന്നും തരൂര്‍ വ്യക്തമാക്കി.

Tags:    
News Summary - Congress Leader Shashi Tharoor React to Kerala Flood -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.