സർക്കാർ സംവിധാനം 'പോരാളി ഷാജി'മാരുടെ പണി ചെയ്യുന്നു -മാത്യു കുഴൽനാടൻ

തിരുവനന്തപുരം: മാധ്യമം ദിനപത്രം പുറത്തുകൊണ്ടു വന്ന വാർത്തയെ വ്യാജനെന്നു മുദ്ര കുത്തി സമൂഹ മാധ്യമത്തിൽ പോസ്​റ്റ്​ ചെയ്​ത പി.ആർ.ഡി നടപടിക്കെതിരെ കോൺഗ്രസ്​ നേതാവ്​ മാത്യു കുഴൽനാടൻ. നികുതി പണത്തിൽ നിന്ന്​ ശമ്പളം പറ്റുന്ന സർക്കാർ സംവിധാനം മാധ്യമങ്ങളെ 'കൈകാര്യം' ചെയ്യാൻ 'പോരാളി ഷാജി'മാരുടെ പണി ചെയ്യുകയാണെന്ന്​ അദ്ദേഹം ആരോപിച്ചു.

വാർത്തകളുടെ പേരിൽ മാധ്യമങ്ങളേയും റിപ്പോർട്ടിങ്ങി​െൻറയും അവതരണത്തി​െൻറയും പേരിൽ മാധ്യമപ്രവർത്തകരേയും വേട്ടയാടുന്ന പ്രക്രിയയിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ ഭാഗഭാക്കാകുമ്പോൾ അതിന് ഫാസിസ്റ്റ് നിറം കൈവരും. മാധ്യമങ്ങളെ കൂച്ചുവിലങ്ങിടുക എന്നത് ഫാസിസ്റ്റ് സ്വേച്ഛാധിപത്യ ശൈലികളുടെ പ്രവണതയാണ്. അതി​െൻറ ചെറിയ സൂചനകൾ കൊച്ചുകേരളത്തിലും കണ്ടുതുടങ്ങിയതായും അദ്ദേഹം ഫേസ്​ബുക്ക്​ കുറിപ്പിൽ അഭിപ്രായപ്പെട്ടു.

പി.എസ്.സിയുടെ ഒ.എം.ആർ ഷീറ്റുകളുടെ അച്ചടിയുമായി ബന്ധപ്പെട്ട ഫയലുകൾ കാണ്മാനില്ല' എന്ന മാധ്യമം പത്രത്തിൽ റിപ്പോർട്ട് ചെയ്ത വാർത്ത വ്യാജമാണെന്നവർ ചാപ്പ കുത്തിയിരുന്നു. എന്നാൽ പിന്നീട് കൂടുതൽ യാഥാർഥ്യങ്ങൾ പുറത്തുവന്നപ്പോൾ ആ പോസ്റ്റ് പിൻവലിക്കുകയുണ്ടായി. അപ്പോൾ പി.ആർ.ഡി നടത്തുന്ന ഈ വ്യാജ പ്രചരണങ്ങളെ ആര് പരിശോധിക്കുമെന്നും അദ്ദേഹം ചോദിച്ചു.

മാത്യു കുഴൽനാട​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റ്​

ഇത് മാധ്യമം ദിനപ്പത്രത്തിൽ കഴിഞ്ഞ ദിവസം വന്ന വാർത്തയ്ക്കെതിരേ fake എന്നു പറഞ്ഞു കൊണ്ടുള്ള ഈ സർക്കാരി​െൻറ ചാപ്പകുത്തലാണ്. സ്വതന്ത്ര മാധ്യമപ്രവർത്തനം ജനാധിപത്യത്തി​െൻറ ഉച്ഛ്വാസവായുണ്. എന്നാൽ മാധ്യമ പ്രവർത്തനം സ്വതന്ത്രവും നീതിയുക്തവും അല്ലാതെ വരുമ്പോൾ അത് ജനാധിപത്യത്തിൽ വിപരീത ഫലം ചെയ്യും.

ഇന്ന് വാർത്തകളുടെ പേരിൽ മാധ്യമങ്ങളും റിപ്പോർട്ടിങ്ങിന്റെയും അവതരണത്തിന്റെയും പേരിൽ മാധ്യമപ്രവർത്തകരും വേട്ടയാടപ്പെടുന്ന കാലഘട്ടമാണല്ലോ. ഈ പ്രക്രിയയിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ ഭാഗഭാക്കാകുമ്പോൾ അതിന് ഫാസിസ്റ്റ് നിറം കൈവരും. ഫാസിസ്റ്റ് സ്വേച്ഛാധിപത്യ ശൈലികളുടെ പ്രവണതയാണ് മാധ്യമങ്ങളെ കൂച്ചുവിലങ്ങിടുക എന്നത്. അതിന്റെ ചെറിയ സൂചനകൾ നമ്മൾ ഈ കൊച്ചുകേരളത്തിലും കണ്ടുതുടങ്ങിയിരിക്കുന്നു.

കഴിഞ്ഞദിവസം സർക്കാരിന്റെ പി.ആർ.ഡി വകുപ്പ് വാർത്തകളുടെ ഫാക്ട് ചെക്ക് എന്ന പേരിൽ ഒരു പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. വ്യാജവാർത്തകൾ തുറന്നു കാട്ടുക എന്നതാണ് ലക്ഷ്യം എന്നാണ് അവകാശപ്പെടുന്നത്. കേൾക്കുമ്പോൾ നല്ല കാര്യമാണ്. സാമൂഹ്യ മാധ്യമങ്ങൾ അതി വ്യാപകമായ ഈ കാലഘട്ടത്തിൽ വ്യാജ വാർത്തകളുടെയും തെറ്റായ വിവരങ്ങളുടെയും മധ്യത്തിലാണ് നമ്മൾ ജീവിക്കുന്നത്.

എന്നാൽ, സർക്കാരി​െൻറ പ്രമോഷൻ നടത്തുന്ന, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രചരണ ചുമതല ഏറ്റെടുത്തിരിക്കുന്ന ഒരു വകുപ്പിന് ഈ ദൗത്യം നീതിയുക്തമായി എങ്ങനെ നിർവഹിക്കാനാവും? സർക്കാരിനെതിരായ, സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വാർത്തകളെ അതിജീവിക്കാൻ സർക്കാർ ഉപയോഗപ്പെടുത്തുന്നത് പി.ആർ.ഡിയെ ആണെന്നിരിക്കെ ഇത് അവരുടെ കയ്യിലെ ഒരായുധം മാത്രമായി മാറും. വേട്ടക്കാര​െൻറ കയ്യിൽ തോക്ക് കൊടുത്തിട്ട് ഇരയെ സംരക്ഷിക്കാൻ ആണ് എന്നു പറയുന്നതുപോലെ.

തുടക്കത്തിൽ തന്നെ ഇത് വ്യക്തമായിരിക്കുന്നു. ' പി എസ് സി യുടെ OMR ഷീറ്റുകളുടെ അച്ചടിയുമായി ബന്ധപ്പെട്ട ഫയലുകൾ കാണ്മാനില്ല' എന്ന മാധ്യമം പത്രത്തിൽ റിപ്പോർട്ട് ചെയ്ത വാർത്ത വ്യാജമാണ് എന്നവർ ചാപ്പ കുത്തിയിരുന്നു. എന്നാൽ പിന്നീട് കൂടുതൽ യാഥാർത്ഥ്യങ്ങൾ പുറത്തുവന്നപ്പോൾ ആ പോസ്റ്റ് പിൻവലിക്കുക ഉണ്ടായി. അപ്പോൾ ഇവർ നടത്തുന്ന ഈ വ്യാജ പ്രചരണങ്ങളെ ആര് പരിശോധിക്കും?

നികുതി പണത്തിൽ നിന്നും ശമ്പളം പറ്റുന്ന ഒരു സർക്കാർ സംവിധാനമാണ് മാധ്യമങ്ങളെ 'കൈകാര്യം' ചെയ്യാൻ പോരാളി ഷാജിമാരുടെ പണി ചെയ്യുന്നത്. ഇത് അപകടകരമായ പ്രവണതയാണ് എന്നാണ് എനിക്ക് തോന്നുന്നത്. എന്നാൽ ഇതിനെതിരെ മാധ്യമങ്ങളോ മാധ്യമപ്രവർത്തകരോട് സാംസ്കാരിക നായകരോ പ്രതികരിക്കാത്തത് അതിലേറെ എന്നെ ഭയപ്പെടുത്തുന്നു..

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.