കോൺഗ്രസ് നേതാവ് തൂങ്ങിമരിച്ച നിലയില്‍

കൂറ്റനാട്: കോൺഗ്രസ് നേതാവും തിരുമിറ്റകോട് ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റുമായ തിരുമിറ്റകോട് പള്ളിപാടം മന പി.എം. രാജേഷിനെ(49) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തറവാട് വീട്ടില്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.

നിലവിൽ തിരുമിറ്റക്കോട് പഞ്ചായത്തിലെ പള്ളിപ്പാടം വാർഡ് മെമ്പർ ആയിരുന്നു രാജേഷ്. 2010 -15 കാലയളവിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. സാമ്പത്തിക പരാധീനതയിലുള്ള മനോവിഷമമാണ് മരണകാരണമെന്ന് പറയപെടുന്നു.

യു.ഡി.എഫ് ഭരണകാലത്ത് തൃത്താല മേഖലയില്‍ (രാജീവ് ഗാന്ധി ഫൗണ്ടേഷന്‍) പ്രിയദര്‍ശിനി ബാങ്കിന്‍റെ സ്ഥാപക പ്രസിഡന്‍റായിരുന്നു രാജേഷ്. ബാങ്കിലെ ക്രമക്കേടിനെ തുടർന്ന് നിക്ഷേപകരില്‍ പലര്‍ക്കും പണം തിരികെ ലഭിക്കാതെ വന്നിരുന്നു. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ക്രമകേട് കണ്ടെത്തുകയും തുകതിരിച്ചടക്കുന്നതിന് ഉത്തരവിടുകയും ചെയ്തിരുന്നു. ഇതേതുടർന്ന് കടുത്ത പ്രതിസന്ധിയിലായിരു​ന്നു രാജേഷ്. നേരത്തെ പലതവണ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും രക്ഷപെടുത്തുകയായിരുന്നു. ഭൂമി വിറ്റാണ് തൃത്താലബാങ്കിലെ വായ്പ ഇടപാട് തീര്‍ത്തത്.

ചാലിശ്ശേരി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ: രാജശ്രീ. മക്കള്‍: യദുകൃഷ്ണ, ദേവദത്തന്‍.

Tags:    
News Summary - Congress leader found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.