Posted On
date_range Updated On
date_range അഗ്നിപഥിനെതിരെ സത്യാഗ്രഹ സമരവുമായി കോണ്‍ഗ്രസ്; നിയോജക മണ്ഡലങ്ങളിൽ ജൂണ്‍ 27ന്
തിരുവനന്തപുരം: സൈന്യത്തിന്റെ അച്ചടക്കം, ആത്മവിശ്വാസം എന്നിവയെ പ്രതികൂലമായും രാജ്യസുരക്ഷയെ അപടകരമായും ബാധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ കോണ്‍ഗ്രസ് സത്യാഗ്രഹം സംഘടിപ്പിക്കും. ജൂണ്‍ 27ന് സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലുമാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സത്യാഗ്രഹ സമരം നടക്കുക.
രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണിവരെയാണ് സത്യാഗ്രഹം. രണ്ടാംഘട്ട സമരങ്ങളുടെ ഭാഗമായ സത്യാഗ്രഹത്തിന് എം.എൽ.എമാരും എം.പിമാരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും നേതൃത്വം നല്‍കും.
രാജ്യത്തെ യുവാക്കളുടെ തൊഴില്‍ സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച് കേന്ദ്ര സര്‍ക്കാരിന്റെ അധികാര രാഷ്ട്രീയം ഉപയോഗിച്ച് സൈന്യത്തില്‍ കടന്ന് കയറാനുള്ള സംഘ്പരിവാര്‍ നീക്കമാണ് അഗ്നിപഫ് പദ്ധതിയെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി റ്റി.യു രാധാകൃഷ്ണന്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.