കൊച്ചി: ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ഇല്ലാതാകുന്ന പാർട്ടിയല്ല കോൺഗ്രസെന്ന് രമേശ് ചെന്നിത്തല. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ആത്മപരിശോധന നടത്തും. പാർട്ടിയിലെ പ്രതിസന്ധി പരിഹരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
പാർട്ടിയെ ഊർജസ്വലമാക്കാനുള്ള നടപടി ഉണ്ടാകുമെന്നതിന്‍റെ സൂചന ലഭിച്ചിട്ടുണ്ട്. കോൺഗ്രസ് അതിശക്തമായി തിരിച്ചുവരുമെന്ന് പറഞ്ഞ ചെന്നിത്തല തെരഞ്ഞെടുപ്പ് തോൽവി ഞെട്ടിക്കുന്നതാണെന്നും കൂട്ടിച്ചേർത്തു.
അതിനിടെ, നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്‍റെ ഉത്തരവാദിത്തമേറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാജിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നാളത്തെ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ഇരുവരും രാജിസന്നദ്ധത അറിയിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.