എം.വി. ഗോവിന്ദനെതിരെ ഡി.ജി.പിക്ക് കോൺഗ്രസിന്‍റെ പരാതി

തി​രു​വ​ന​ന്ത​പു​രം: പോ​ക്‌​സോ കേ​സി​ല്‍ കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ന്‍ ഉ​ള്‍പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ക​ള്ള​പ്ര​സ്താ​വ​ന ന​ട​ത്തി​യ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ കോ​ണ്‍ഗ്ര​സ് പാ​ര്‍ട്ടി​ക്ക് അ​പ​മാ​ന​വും അ​വ​മ​തി​പ്പു​മു​ണ്ടാ​ക്കി​യെ​ന്നും അ​ത് കോ​ണ്‍ഗ്ര​സി​നെ​തി​രെ ക​ലാ​പം ആ​ഹ്വാ​നം ചെ​യ്യു​ന്ന ത​ര​ത്തി​ലു​ള്ള​താ​യ​തി​നാ​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി.​ജി.​പി​ക്ക് പ​രാ​തി. സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​യു. രാ​ധാ​കൃ​ഷ്ണ​നാ​ണ്​ പ​രാ​തി ന​ൽ​കി​യ​ത്.

സു​ധാ​ക​ര​നെ​യും കെ.​പി.​സി.​സി​യെ​യും ഇ​ക​ഴ്ത്തി​ക്കാ​ണി​ക്ക​ണ​മെ​ന്നും മാ​ന​ന​ഷ്ടം വ​രു​ത്ത​ണ​മെ​ന്നും ക​ലാ​പം ന​ട​ത്തി നാ​ട്ടി​ല്‍ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ര്‍ക്ക​ണ​മെ​ന്നു​മു​ള്ള ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ്​ സി.​പി.​എം സെ​ക്ര​ട്ട​റി ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. ക​ള്ള പ്ര​സ്താ​വ​ന സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി​യി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Congress complaint to DGP against

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.