പയ്യോളിയിൽ കോൺഗ്രസ് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം തകർത്തു

കോഴിക്കോട്: പയ്യോളിയിൽ കോൺഗ്രസ് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം അജ്ഞാതർ തകർത്തു. വ്യാഴാഴ്ച രാത്രി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് കാത്തിരിപ്പ് കേന്ദ്രം തകർത്തത്. പയ്യോളി പെരിങ്ങത്തുള്ള കോൺഗ്രസ് നേതാവ് നാറാണത്ത് മുഹമ്മദിന്‍റെ ഒാർമ്മക്കായാണ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്.

റോഡ് വികസനത്തിന്‍റെ ഭാഗമായി കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. പിന്നീട്, കോൺഗ്രസ്, സി.പി.എം നേതാക്കളും പഞ്ചായത്ത് ഭരണസമിതിയംഗങ്ങളും തമ്മിൽ ചർച്ച നടത്തിയിരുന്നു. ഈ തർക്കത്തിൽ പരിഹാരം കാണാതിരിക്കവെയാണ് കാത്തിരിപ്പ് കേന്ദ്രം അജ്ഞാതർ തകർത്തത്.

സംഭവത്തിന് പിന്നിൽ സി.പി.എം ആണെന്ന് കോൺഗ്രസ് ആരോപിച്ചു.

Tags:    
News Summary - Congress Bus Waiting Shed destroyed in Payyoli -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.