പേരാമ്പ്ര സംഘർഷത്തിൽ മൂന്ന് കോൺഗ്രസ് പ്രവർത്തകർ കൂടി കസ്റ്റഡിയിൽ

കോഴിക്കോട്: പൊലീസിനെതിരെ വിമർശനവും ആരോപണവും ഉയർന്ന പേരാമ്പ്ര സംഘർഷത്തിൽ മൂന്ന് കോൺഗ്രസ് പ്രവർത്തകർ കൂടി കസ്റ്റഡിയിൽ. പേരാമ്പ്ര പൊലീസ് ആണ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്. പ്രതിഷേധ പ്രകടനത്തിനിടയിലെ സംഘർഷത്തിലാണ് പേരാമ്പ്ര പൊലീസിന്‍റെ നടപടി.

കഴിഞ്ഞ ദിവസം സംഘർഷവുമായി ബന്ധപ്പെട്ട് അഞ്ച് യു.ഡി.എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷാഫി പറമ്പിൽ എം.പിക്ക് മർദനമേറ്റ ദിവസത്തെ സംഘർഷത്തിലും സ്ഫോടകവസ്തു എറിഞ്ഞുവെന്ന ആരോപണത്തിലുമായി രണ്ട് കേസുകളാണ് പേരാമ്പ്ര പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

അതേസമയം, ഷാ​ഫി പ​റ​മ്പി​ൽ എം.​പി ഉ​ൾ​പ്പെ​ടെ പ​ങ്കെ​ടു​ത്ത യു.​ഡി.​എ​ഫ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ത​ട​യു​ക​യും ഗ്ര​നേ​ഡും ക​ണ്ണീ​ർ വാ​ത​ക ഷെ​ല്ലും എ​റി​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്ത​ത് പൊ​ലീ​സ് ആ​ണെ​ന്ന ആരോപണം ഡി.​സി.​സി ശക്തമാക്കി. ഗ്ര​നേ​ഡും ക​ണ്ണീ​ർ വാ​ത​ക ഷെ​ല്ലും ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ സ്ഫോ​ട​ന​മു​ണ്ടാ​വു​ന്ന ദൃ​ശ്യ​ങ്ങ​ളും കോ​ൺ​ഗ്ര​സ് പു​റ​ത്തു​വി​ട്ടു. വ​ട​ക​ര ഡി​വൈ.​എ​സ്.​പി ഹ​രി​പ്ര​സാ​ദ് ക​ണ്ണീ​ർ വാ​ത​ക ഷെ​ൽ കൈ​യി​ൽ പി​ടി​ച്ച് നി​ൽ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വി​ട്ടു.

യോ​ഗ​സ്ഥ​ല​ത്ത് വ​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ പൊ​ലീ​സും സി.​പി.​എ​മ്മു​കാ​രും​ കൂ​ടി യു.​ഡി.​എ​ഫ് പ്ര​വ​ര്‍ത്ത​ക​രെ കൊ​ല്ലു​ന്ന അ​വ​സ്ഥ ഉ​ണ്ടാ​കു​മാ​യി​രു​ന്നു​വെ​ന്നും ഡി.​സി.​സി. പ്ര​സി​ഡ​ന്റ് കെ. ​പ്ര​വീ​ൺ കു​മാ​ർ ആ​രോ​പി​ച്ചു. സ്‌​ഫോ​ട​ക വ​സ്തു എ​റി​ഞ്ഞു എ​ന്ന വ്യാ​ജ പേ​രി​ല്‍ അ​കാ​ര​ണ​മാ​യ അ​റ​സ്റ്റാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​നാ​ണ് പൊ​ലീ​സി​ന് എ​തി​രാ​യ തെ​ളി​വു​ക​ള​ട​ങ്ങി​യ ആ​റ് ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി.​കെ.​ജി കോ​ള​ജി​ലെ യൂ​നി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നെ തു​ട​ർ​ന്ന് എ​സ്.​എ​ഫ്.​ഐ-​യു.​ഡി.​എ​സ്.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​മാ​ണ് സി.​പി.​എം- യു.​ഡി.​എ​ഫ് സം​ഘ​ർ​ഷ​ത്തി​ലും തു​ട​ർ​ന്ന് പൊ​ലീ​സു​മാ​യു​ള്ള സം​ഘ​ർ​ഷ​ത്തി​ലും ക​ലാ​ശി​ച്ച​ത്. പൊലീസ് നടത്തിയ ലാത്തിചാർജിലും കണ്ണീർവാതക പ്രയോഗത്തിലും ഷാഫി പറമ്പിൽ എം.പി ഉൾപ്പെടെ നിരവധി പേർക്കാണ് പരിക്കേറ്റത്. പൊലീസ് ആക്രമണത്തിൽ തലക്കും മൂക്കിനും പരിക്കേറ്റ ഷാഫിയെ മൂന്നു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.

വ്യാഴാഴ്ചത്തെ ആക്രമണത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച പേരാമ്പ്രയിൽ യു.ഡി.എഫ് ഹർത്താലായിരുന്നു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫിസ് അടപ്പിക്കാൻ ശ്രമിച്ച യു.ഡി.എഫ് പ്രവർത്തകരും പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ വി.കെ. പ്രമോദും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. വ്യാഴാഴ്ച പ്രവർത്തകർക്കെതിരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫും വി.കെ. പ്രമോദിനെതിരെയുള്ള കൈയേറ്റ ശ്രമത്തിൽ പ്രതിഷേധിച്ച് സി.പി.എമ്മും പേരാമ്പ്രയിൽ പ്രകടനം നടത്തി.

ആദ്യം നടന്ന സി.പി.എം പ്രകടനം മാർക്കറ്റ് പരിസരത്തു നിന്ന് ആരംഭിച്ച് ബസ് സ്റ്റാൻഡിൽ സമാപിച്ചു. പിന്നീട് വന്ന യു.ഡി.എഫ് പ്രകടനം ബസ് സ്റ്റാൻഡിൽ എത്തുന്നതിനു മുമ്പ് പൊലീസ് തടഞ്ഞു. സ്റ്റാൻഡിൽ നിലയുറപ്പിച്ച സി.പി.എം പ്രവർത്തകരും യു.ഡി.എഫ് പ്രവർത്തകരും തമ്മിൽ സംഘർഷമില്ലാതിരിക്കാനാണ് പൊലീസ് തടഞ്ഞത്.

എന്നാൽ, പിരിഞ്ഞു പോകാൻ യു.ഡി.എഫ് പ്രവർത്തകർ തയാറായില്ല. തുടർന്ന് പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. ഈ സമയമാണ് ഷാഫി പറമ്പിലും കെ. പ്രവീൺ കുമാറും കെ.എം. അഭിജിത്തും എത്തുന്നത്. പിന്നീട് തുടർച്ചയായി പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിചാർജ് നടത്തുകയും ചെയ്തു. ഇതിനിടെയാണ് പൊലീസ് ഷാഫിയെ കരുതികൂട്ടി ആക്രമിക്കുന്നത്.

Tags:    
News Summary - Congress activists arrested in Perambra clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.