കൊല്ലം ട്രിനിറ്റി പി.ടി.എ യോഗത്തിൽ സംഘർഷം

കൊല്ലം: കൊല്ലത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഘ ആത്മഹത്യ ചെയ്ത ട്രിനിറ്റി സ്‌കൂളിൽ യോഗത്തിനിടെ സംഘര്‍ഷം. മാനേജ്‌മെന്റ് വിളിച്ചുചേര്‍ത്ത പി.ടി.എ മീറ്റിങ്ങിലാണ് സംഘര്‍ഷമുണ്ടായത്. ഇന്ന് രാവിലെ പത്തിന് കനത്ത പൊലീസ് കാവലിലാണ് യോഗം ആരംഭിച്ചത്. ഒരു വിഭാഗം രക്ഷാകര്‍ത്താക്കള്‍ സ്‌കൂള്‍ തുറക്കണമെന്ന നിലപാടെടുത്തപ്പോള്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യാതെസ്‌കൂള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന്  മറ്റൊരു വിഭാഗം വ്യക്തമാക്കി. ഇതാണ് ബഹളത്തിലേക്ക് നയിച്ചത്. 

അതേസമയം കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ നടപടിയെടുത്തതിന് ശേഷമേ സ്‌കൂള്‍ തുറക്കാന്‍ അനുവദിക്കൂയെന്ന് ഗൗരിയുടെ പിതാവ് യോഗത്തില്‍ വ്യക്തമാക്കി. അല്ലാത്തപക്ഷം താനും കുടുംബവും സ്‌കൂളിന് മുന്നില്‍ ആത്മഹത്യ ചെയ്യുമെന്നും പിതാവ് പറഞ്ഞു. യോഗത്തിനിടയിൽ സംഘർമുണ്ടായതിനെ തുടർന്ന് പൊലീസ് ഇടപെട്ടു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗൗരി സ്‌കൂള്‍ കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. അതീവ ഗുരുരുതരാവസ്ഥയില്‍ കൊല്ലത്തേയും പിന്നീട് തിരുവനന്തപുരത്തെയും ആശുപത്രിയിൽ പ്രവേശിപ്പിച്ച  ഗൗരി മരിക്കുകയായിരുന്നു.

Tags:    
News Summary - Conflict in Kollam trinity school PTA meeting-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.