കരുവാരകുണ്ട്: പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനത്തിലെ മലയോര കർഷകരുടെ ആശങ്ക കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് രാഹുൽ ഗാന്ധി. കൽക്കുണ്ട് കർഷക കൂട്ടായ്മ, കിഫ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിലാണ് രാഹുൽ ഉറപ്പു നൽകിയത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറാണ് ഇടപെടേണ്ടതെന്നും രാഹുൽ
പറഞ്ഞു.
കിഫ ജില്ല പ്രസിഡൻറ് മാത്യു സെബാസ്റ്റ്യൻ കുരിശുമ്മൂട്ടിൽ, കർഷക രക്ഷ സമിതി പ്രസിഡൻറ് ഫാ. മാത്യു കണ്ടശ്ശാംകുന്നേൽ, അഡ്വ. ജോഷി, ആസാദ് ചെറിയാൻ എന്നിവരാണ് എം.പിയെ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.