പൊലീസിൽ പരാതി നൽകിയതിന്​ ആത്മഹത്യ; പ്രേരണക്കുറ്റം നിലനിൽക്കില്ലെന്ന്​ ഹൈകോടതി

കൊച്ചി: പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന്​ ഒരാൾ ആത്മഹത്യ ചെയ്തതി​ന്‍റെ പേരിൽ പരാതിക്കാരനെതിരെ പ്രേരണക്കുറ്റം ചുമത്താനാവില്ലെന്ന് ഹൈകോടതി. ഒരാൾക്ക് മറ്റൊരാൾക്കെതിരെ നിയമാനുസൃതമായി പരാതി നൽകാൻ അവകാശമുണ്ട്​​. പരാതിയിൽ അന്വേഷണവും സാധ്യമാണ്​. അതിനാൽ പരാതി നൽകിയതാണ്​ ആത്മഹത്യക്കിടയാക്കിയതെന്ന പേരിലെ പ്രേരണക്കേസ്​ നിലനിൽക്കില്ലെന്ന്​ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.

ചാവക്കാട്​ സ്വദേശിയുടെ ആത്മഹത്യയുടെ പേരിൽ തൃശൂർ തൈക്കാട് സ്വദേശികളായ മുരളി, ഭാര്യ സജിനി എന്നിവർക്കെതിരെ ചാവക്കാട്​ പൊലീസ്​ ​ജുഡീഷ്യൽ ഫസ്റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതിയിൽ സമർപ്പിച്ച കുറ്റപത്രം റദ്ദാക്കിയാണ്​ കോടതിയുടെ നിരീക്ഷണം.

പരാതിയുടെ പേരിൽ ചോദ്യംചെയ്യാൻ വിളിപ്പിച്ചതിനെത്തുടർന്ന്​ 2016 മാർച്ച് ആറിനാണ്​ ചാവക്കാട്​ സ്വദേശി ആത്മഹത്യ ചെയ്തത്​. ചാവക്കാട് സ്വദേശിയുടെ മരണക്കുറിപ്പിൽ, ഉത്തരവാദികൾ ഹരജിക്കാരാണെന്ന് രേഖപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ്​ പ്രേരണക്കുറ്റത്തിന്​ കേസെടുത്തത്​. ​ഇതേ കുറ്റം ചുമത്തി കുറ്റപത്രവും നൽകി. തുടർന്നാണ്​ ഹരജിക്കാർ കോടതിയെ സമീപിച്ചത്​.

Tags:    
News Summary - Compliant Filed Before A Lawful Authority Cannot Amount To Abetment To Suicide: Kerala High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.