തൃശൂർ: സംസ്ഥാനത്തെ പൊലീസുദ്യോഗസ്ഥരിൽ ക്രമിനലുകളുടെ എണ്ണം കൂടുന്നുവെന്ന കണക്കുകൾ പുറത്തുവരുമ്പോൾ പൊലീസുദ്യോഗസ്ഥര്‍ക്കെതിരായ പരാതികളില്‍ നടപടിയെടുക്കേണ്ട കംപ്ലയിന്റ് അതോറിറ്റി എട്ടു വര്ഷമായിട്ടു പോലും പരാതികളിൽ തീര്പ്പുകൽപിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ. 2014ല്‍ തൃശൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയില്‍പോലും തീര്‍പ്പുണ്ടായിട്ടില്ല. അതോറിറ്റിയുടെ പ്രവര്ത്തനച്ചെലവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടിയുമാണ് നൽകിയിരിക്കുന്നത്.
1996ലാണ് സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പൊലീസ് കംപ്ലയിന്റ് അതോറിറ്റി പ്രവര്‍ത്തനം തുടങ്ങുന്നത്. ഇതില്‍ ജില്ല പൊലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ ഉത്തരവാദിത്തം ഡിവൈ.എസ്.പി റാങ്ക് വരയുള്ള പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ ഉയരുന്ന പരാതികള്‍ പരിശോധിക്കുക എന്നതാണ്.
2014 -2015 കാലഘട്ടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകൾ ഇപ്പോഴും നീങ്ങുന്നുണ്ട്. വിരമിച്ച ജില്ല ജഡ്ജി ചെയര്‍മാനായി, കലക്ടര്‍, ജില്ല, സിറ്റി, റൂറല്‍ പൊലീസ് മേധാവിമാര്‍ എന്നിവരുള്‍പ്പെട്ട സമിതിയാണ് ജില്ലതല അതോറിറ്റികൾ. സമിതിയുടെ പ്രവർത്തനം എങ്ങനെയെന്നതു സംബന്ധിച്ച് ആഭ്യന്തരവകുപ്പിനും വ്യക്തതയില്ല. ചെയര്‍മാന്റെ വേതനം, ഗണ്മാന്, ഡ്രൈവര്‍, മറ്റു സ്റ്റാഫുകള്‍ എന്നിവരുടെ വേതനം, വാഹനച്ചെലവ് എന്നീ ഇനങ്ങളിൽ പ്രതിമാസം ലക്ഷങ്ങൾ ചെലവ് വരുന്നതാണെന്നിരിക്കെ ഏത് വകുപ്പാണ് ഈ തുക വിനിയോഗിക്കുന്നത് എന്നതിനെക്കുറിച്ച ചോദ്യത്തിന് അതോറിറ്റിയെന്ന ഒഴുക്കൻ മറുപടിയാണ് നൽകിയിരിക്കുന്നത്. അതോറിറ്റി നിയമവകുപ്പിന് കീഴിലോ, ആഭ്യന്തരവകുപ്പിന് കീഴിലോ എന്നതിലും വ്യക്തതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.