കാലാവധി കഴിഞ്ഞിട്ടും ശമ്പളത്തിനായി തുടരുന്ന ചിന്ത ജെറോമിനെ നീക്കണമെന്ന് ഗവർണർക്ക് പരാതി

തിരുവനന്തപുരം: ശമ്പള വിവാദം, ആഡംബര റിസോർട്ടിലെ താമസം എന്നിവക്കു പിന്നാലെ, യുവജന കമ്മീഷൻ ചെയർപേഴ്സൻ സ്ഥാനത്തു നിന്ന് ചിന്ത ജെറോമിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോ​ൺഗ്രസ് ഗവർണർക്ക് പരാതി നൽകി. ചിന്ത അനുവദിക്കപ്പെതിലും അധികം കാലം പദവിയിൽ തുടരുകയും അധികാരം ദുർവിനിയോഗം ചെയ്യുകയും ചെയ്തുവെന്നാ​രോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ ആണ് പരാതി നൽകിയത്.

2014ൽ ആണ് സംസ്ഥാന യുവജന കമ്മീഷൻ നിലവിൽ വന്നത്. 2016 ലാണ് ചിന്തയെ ചെയർപേഴ്സനായി നിയമിച്ചത്. മൂന്നു വർഷമാണ് നിയമന കാലാവധി. യുവജന കമ്മീഷൻ നിയമം അനുസരിച്ച് രണ്ട് തവണയാണ് ഒരാൾക്ക് തസ്തികയിൽ തുടരാൻ കഴിയുക. എന്നാൽ നിയമനം നടത്തി ആറു വർഷം കഴിഞ്ഞിട്ടും ചിന്ത​ പദവിയിൽ തുടരുകയാണ്.

പ്രവർത്തന കാലാവധി അവസാനിച്ചിട്ടും ഗ്രേസ് പിരീഡ് കൂടി ശമ്പളം വാങ്ങിയെടുക്കാൻ മാത്രം അവർ പദവിയിൽ തുടരുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.ചിന്തക്കെതിരെ പ്രതികരിച്ചതിന് തനിക്ക് വധഭീഷണിയുണ്ടായി എന്നും വിഷ്ണു സുനിൽ നേരത്തേ പരാതി നൽകിയിരുന്നു.

Tags:    
News Summary - Complaint to the governor that chintha Jerome should be removed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.