വെള്ളമുണ്ടയിലും മാവോവാദി സംഘം എത്തിയതായി പരാതി

വെള്ളമുണ്ട: തൊണ്ടർനാട് പഞ്ചായത്തിലെ കോളനിയിലെത്തിയ മാവോവാദി സംഘം വെള്ളമുണ്ടയിലും എത്തിയതായി പരാതി.വെള്ളമുണ്ട കിണറ്റിങ്കലില്‍ മെസ് ഹൗസ് നടത്തുന്നവരുടെ വീട്ടിലാണ് ആറംഗ സംഘമെത്തിയതായി വീട്ടുകാര്‍ പൊലീസിനെ അറിയിച്ചത്. മൂന്നു സ്ത്രീകളും മൂന്നു പുരുഷന്മാരുമടങ്ങുന്ന സായുധ സംഘമാണെന്നാണ് പറയുന്നത്.

ഞായറാഴ്ച പുലര്‍ച്ച രണ്ടോടെയാണ് സംഘം മെസ് ഹൗസിനോട് ചേര്‍ന്നുള്ള വീട്ടിലെത്തി താമസക്കാരെ വിളിച്ചുണര്‍ത്തിയത്. തുടര്‍ന്ന് ഭക്ഷണം ആവശ്യപ്പെടുകയും ചെയ്തു. പൊലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥിരം ഭക്ഷണം കഴിക്കാനെത്തുന്ന മെസ് ഹൗസാണ് കിണറ്റിങ്കലിലേത്. ഇതിനോട് ചേർന്ന വീട്ടിലാണ് സംഘം എത്തിയത്.

കാളിങ് ബെല്ലമർത്തി വീട്ടുകാരെ ഉണർത്തി ഭക്ഷണവും അരിയും ആവശ്യപ്പെട്ടു. എന്നാൽ, വീട്ടിൽ ലൈറ്റിട്ടപ്പോൾ ഓടിപ്പോയതായും കടയുടമയായ സ്ത്രീ അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.