തലശ്ശേരി: ജനറൽ ആശുപത്രിയിൽ രോഗി വനിത ഡോക്ടറെ മർദിച്ചതായി പരാതി. അപകടത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച പാലയാട് സ്വദേശി മഹേഷാണ് വനിത ഡോക്ടറായ ഡോ.അമൃത രാഗിയെ മർദിച്ചത്. ഇതുസംബന്ധിച്ച് ഡോക്ടർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഭാര്യയും മകളുമാണ് ഇയാളെ ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടർ പറഞ്ഞു. പരിശോധനക്കിടെ നെഞ്ചിൽ അമർത്തിയപ്പോൾ കൈവീശി അടിക്കുകയായിരുന്നു. പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും മഹേഷ് മദ്യപിച്ചിരുന്നുവെന്നും ഡോക്ടർ പൊലീസിന് മൊഴി നൽകിയിരുന്നു.
നേരത്തെ, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്കിടെ ഹൗസ് സർജൻ ഡോ.വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തുകയും പൊലീസുകാർ ഉൾപ്പടെ അഞ്ച് പേരെ കുത്തിപ്പരുക്കേൽപ്പിക്കുകയും ചെയ്തതിന് പിന്നാലെ ഡോക്ടർമാർക്കെതിരായ അക്രമം തടയുന്നതിനായി സർക്കാർ ഓർഡിനൻസ് കൊണ്ടു വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.