ക്വാറിക്കെതിരെയുള്ള പരാതി പരിഹരിച്ചില്ല; ഒരു നാട് മുഴുവൻ ജിയോളജി ഓഫിസിൽ

മലപ്പുറം: നാടിന് ഭീഷണിയായ ക്വാറിക്കെതിരെ പരാതി നൽകിയിട്ടും അധികൃതർ സ്ഥലം പോലും സന്ദർശിച്ചില്ലെന്ന പരാതിയുമായി നാട്ടുകാർ ഒന്നടങ്കം ജിയോളജി ഓഫിസിലെത്തി. വാഴക്കാട് ആക്കോട് അമ്പലക്കുഴിയിലെ പ്രദേശവാസികളാണ് ക്വാറിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം മൈനിങ് ആൻറ് ജിയോളജി വകുപ്പ് ഓഫിസിലെത്തിയത്.

രണ്ടു പതിറ്റാണ്ടായുള്ള ക്വാറിയുടെ പ്രവർത്തനം മൂലം വീടിന് വിള്ളൽ, റോഡിൻറെ ശോചനീയാവസ്ഥ, പൊടി ശല്യം, മറ്റു മലിനീകരണങ്ങൾ തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്.

സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ക്വാറി പ്രവർത്തിക്കുന്നതെന്നും ക്വാറിയുമായി ബന്ധപ്പെട്ട രേഖകൾക്ക് വിവരാവകാശം നൽകി അവധി എത്തിയിട്ടും മറുപടി ലഭിച്ചില്ലെന്നും നാട്ടുകാർ പറഞ്ഞു. 

Full View


Tags:    
News Summary - complaint against the quarry was not resolved people protest in geology office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.