Posted On
date_range Updated On
date_range പി.സി. ജോർജിന് ജാമ്യം കിട്ടാൻ ഇടപെട്ടെന്ന്; ജസ്റ്റിസ് കെമാൽ പാഷക്കെതിരെ പരാതി
തിരുവനന്തപുരം: പി.സി. ജോർജിന് ജാമ്യം ലഭിക്കാൻ ഇടപെട്ടെന്ന് ആരോപിച്ച് റിട്ട. ജസ്റ്റിസ് കെമാൽ പാഷക്കെതിരെ, പീഡനപരാതി ഉന്നയിച്ച യുവതിയുടെ പുതിയ പരാതി. ജോർജിന് ജാമ്യം നൽകിയ ജഡ്ജിയുമായി കെമാൽ പാഷക്ക് ബന്ധമുണ്ടെന്ന് പരാതിക്കാരി ആരോപിക്കുന്നു.
നിയമ സംവിധാനങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചതിനെക്കുറിച്ച് അന്വേഷണം വേണമെന്നും ഡി.ജി.പിക്ക് നൽകിയ പരാതിയില്‍ ആവശ്യപ്പെട്ടു. കേസ് അന്വേഷിക്കുന്ന മ്യൂസിയം പൊലീസിലെ ഉന്നതൻ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആക്ഷേപവും കഴിഞ്ഞദിവസം അവർ ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.