പെരുമാറ്റച്ചട്ട ലംഘനത്തിന് മുഖ്യമന്ത്രിക്കും ചീഫ്​ സെക്രട്ടറിക്കുമെതിരെ പരാതി നൽകി -ടി.എൻ പ്രതാപൻ

തൃശൂര്‍: മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗം തെരഞ്ഞെടുപ്പ്​ മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ച്​ എൽ.ഡി.എഫ്​ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനായി വീടുകളിൽ വിതരണം ചെയ്യുന്നതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയതായി കെ.പി.സി.സി വർക്കിങ്​ പ്രസിഡന്റ് ടി.എൻ. പ്രതാപൻ എം.പി വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ എന്നിവർക്കെതിരെയാണ് പരാതി നൽകിയത്​.

സംസ്ഥാന സർക്കാർ പണം ഉപയോഗിച്ച്​ ഇൻഫർമേഷൻ ആൻഡ്​ പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിച്ച 16 പേജുള്ളതാണ് നിയമസഭ പ്രസംഗം. എൽ.ഡി.എഫ്​ പ്രവർത്തകർ വിതരണം ചെയ്യുന്ന ഈ പ്രസിദ്ധീകരണം കണ്ടുകെട്ടണമെന്നും പ്രസിദ്ധീകരിച്ചവർക്കും വിതരണം ചെയ്തവർക്കുമെതിരെ നടപടി കൈക്കൊള്ളണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്‍റ്​ ​ജോസ്​ വള്ളൂരും പ​ങ്കെടുത്തു.

Tags:    
News Summary - complaint against Chief Minister and Chief Secretary for violating code of conduct TN Prathapan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.