കൊച്ചി: വീട്ടിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയെന്ന കേസിൽ പ്രതികൾ 3000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ഹൈകോടതി നിർദേശം. കേസ് കോടതി റദ്ദാക്കി. മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം 1.10 ലക്ഷം രൂപയും 100 പവൻ സ്വർണവും മോഷ്ടിച്ചെന്ന കേസാണ് സിംഗിൾബെഞ്ച് റദ്ദാക്കിയത്. പ്രതികളായ മലപ്പുറം സ്വദേശികളായ ഷംസീർ, നജീബ്, ഫൈസൽ, മുഹമ്മദ് റഫീഖ്, ഷാഹുൽ ഹമീദ് എന്നിവർ നൽകിയ ഹരജിയിലാണ് ഉത്തരവ്.
കേസിൽ നേരത്തേ പിടിയിലായ പ്രതികൾ വിചാരണ നേരിടുകയും കോടതിക്ക് പുറത്ത് കേസ് ഒത്തുതീർപ്പായതിനെ തുടർന്ന് മഞ്ചേരി സെഷൻസ് കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. തുടർന്നാണ് തങ്ങൾക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന ഹരജിക്കാർ ഹൈകോടതിയെ സമീപിച്ചത്. കേസിലെ തുടർ നടപടികൾ വൈകിപ്പിച്ചതിൽ പ്രതികൾക്ക് പങ്കുണ്ടെന്ന് നിരീക്ഷിച്ച കോടതി കേസ് റദ്ദാക്കിയെങ്കിലും 3000 രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് നഷ്ടപരിഹാരമായി നൽകാൻ നിർദേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.