വാണിജ്യ പാചകവാതകം; ഹോട്ടൽ മേഖലക്ക് 62 ശതമാനം വിഹിതം കൂട്ടി

തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള ഊ​ർ​ജ പ്ര​തി​സ​ന്ധി​ക്കി​ടെ പ്ര​ധാ​ന വ്യ​വ​സാ​യ​ങ്ങ​ളു​ടെ സ​മ്മ​ർ​ദം കു​റ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​ള്ള വാ​ണി​ജ്യ പാ​ച​ക​വാ​ത​ക വി​ഹി​തം ഉ​യ​ർ​ത്തി. കേ​ര​ള​ത്തി​ൽ ആ​കെ വ​ർ​ധ​ന 66 ശ​ത​മാ​ന​മാ​ണ്. മു​ൻ​ഗ​ണ​ന, അ​ർ​ധ മു​ൻ​ഗ​ണ​ന, വ്യാ​വ​സാ​യി​ക മേ​ഖ​ല അ​ട​ക്കം മൂ​ന്ന് മേ​ഖ​ല​ക​ൾ​ക്കും കൂ​ടി​യാ​ണ് വ​ർ​ധ​ന.

ഹോ​ട്ട​ൽ, റ​സ്റ്റാ​റ​ന്‍റ് ഉ​ൾ​പ്പെ​ടു​ന്ന അ​ർ​ധ മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ൽ 62 ശ​ത​മാ​ന​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. പു​തി​യ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് സ്റ്റീ​ൽ, ഓ​ട്ടോ​മൊ​ബൈ​ൽ, ടെ​ക്സ്റ്റൈ​ൽ​സ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ​ക്കും മ​റ്റ് തൊ​ഴി​ൽ അ​ധി​ഷ്ഠി​ത വ്യ​വ​സാ​യ​ങ്ങ​ൾ​ക്കും ആ​വ​ശ്യ​ക​ത​യു​ടെ 62 ശ​ത​മാ​നം ല​ഭി​ക്കും. വാ​ണി​ജ്യ സി​ലി​ണ്ട​ർ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ ഹോ​ട്ട​ൽ-​വ്യ​വ​സാ​യ മേ​ഖ​ല​ക്ക് ആ​ശ്വാ​സ​മാ​കു​ന്ന​താ​ണ് പു​തി​യ തീ​രു​മാ​നം.

നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മേ​ഖ​ല​ക്ക് ആ​വ​ശ്യ​ക​ത​യു​ടെ 40 ശ​ത​മാ​നം സി​ലി​ണ്ട​ർ മാ​ത്ര​മാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. ആ​ശു​പ​ത്രി, അം​ഗ​ൻ​വാ​ടി, സ്കൂ​ൾ അ​ട​ക്കം മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ന് ആ​വ​ശ്യ​ക​ത​യു​ടെ 100 ശ​ത​മാ​നം മു​മ്പ​ത്തെ​പ്പോ​ലെ ല​ഭി​ക്കും. നി​ല​വി​ൽ മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലേ​ക്ക് പ്ര​തി​ദി​നം 70.05 മെ​ട്രി​ക് ട​ൺ പാ​ച​ക​വാ​ത​ക​മാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

ഹോ​ട്ട​ൽ, റെ​സ്റ്റാ​റ​ന്‍റ്, കാ​ന്റീ​ൻ, ഭ​ക്ഷ്യ​സം​സ്ക​ര​ണ യൂ​നി​റ്റ്, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന കി​ച്ച​ൻ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന അ​ർ​ധ മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ൽ 62 ശ​ത​മാ​നം ല​ഭി​ക്കും. 671.46 മെ​ട്രി​ക് ട​ൺ പാ​ച​ക​വാ​ത​കം ആ​വ​ശ്യ​പ്പെ​ട്ട​തി​ൽ പ്ര​തി​ദി​നം 419.81 മെ​ട്രി​ക് ട​ൺ ആ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ പ്ര​തി​ദി​നം 7.13 മെ​ട്രി​ക് ട​ൺ പാ​ച​ക​വാ​ത​ക​മാ​ണ് പു​തു​താ​യി അ​നു​വ​ദി​ച്ച​ത്.

പൈ​പ്ഡ് നാ​ച്ച​റ​ൽ ഗ്യാ​സ് (പി.​എ​ൻ.​ജി) വ്യാ​പ​ക​മാ​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ പാ​ച​ക​വാ​ത​ക വി​ഹി​തം 70 ശ​ത​മാ​ന​മാ​യി വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ പി.​എ​ൻ.​ജി വ്യാ​പ​ക​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് ആ​കെ വ​ർ​ധ​ന 66 ശ​ത​മാ​ന​ത്തി​ലൊ​തു​ങ്ങി​യ​ത്.

Tags:    
News Summary - Commercial cooking gas; 62 percent share for hotel sector increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.