തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ വെള്ളിയാഴ്ചയിലെ പ്രിൻസിപ്പൽമാരുടെ യോഗത്തിൽ ചർച്ച ചെയ്യും. ഇൗ യോഗത്തിൽ കൂടുതൽ മൂർത്തമായ തീരുമാനങ്ങളുണ്ടാകുമെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. കോവിഡ് പ്രോേട്ടാകോളുമായി ബന്ധപ്പെട്ട എല്ലാ ജാഗ്രത സംവിധാനങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരുക്കും. ഇവ സ്ഥാപനമേധാവികളുടെ യോഗത്തിൽ വിശദമായി ചർച്ചചെയ്യും.
കോളജ് തുറക്കുന്നതിന് മുമ്പ് കോളജുകളിൽ വാക്സിനേഷൻ ഡ്രൈവ് നടത്താനുള്ള സാധ്യതകളും ആരായുന്നുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിെൻറ പ്രായോഗികത സംബന്ധിച്ച് ആരോഗ്യവകുപ്പുമായി ആശയവിനിമയം നടത്തി വരികയാണെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വാക്സിൻ നിബന്ധനയാണെങ്കിലും കോവിഡ് വന്നത് മൂലം വാക്സിൻ സ്വീകരിക്കാൻ കഴിയാത്തവർക്കും ക്ലാസിൽ പെങ്കടുക്കാം. ഒന്നിടവിട്ട ദിവസങ്ങളിൽ ഒരു ക്ലാസിലെ പകുതിവീതമുള്ള കുട്ടികളെ അക്കാദമിക് സെക്ഷനുകളിൽ കൈകാര്യം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. സർവകലാശാല കാമ്പസുകളിലെ ഇൻസ്റ്റിറ്റ്യൂട്ടുകളും തുറക്കും.
കോളജുകൾ തുറക്കുന്ന സാഹചര്യത്തിൽ വിദൂര വിദ്യാഭ്യാസം സംവിധാനം പുനരാരംഭിക്കാനും നടപടി സ്വീകരിക്കും. ഒാപൺ സർവകലാശാല പ്രവർത്തനം ആരംഭിക്കുന്നതിന് കുറച്ചുകൂടി സമയം വേണമെന്നതിനാൽ മറ്റ് സർവകലാശാലകൾക്ക് വിദൂരവിദ്യാഭ്യാസം സംവിധാനം തുടരാൻ അനുമതി നൽകിയിട്ടുണ്ട്. ഗവേഷകർക്ക് ലൈബ്രറി ഉപയോഗിക്കാനുള്ള സൗകര്യവുമൊരുക്കും.
കുട്ടികൾ വീട്ടിനുള്ളിൽ ഒാൺലൈൻ പഠന സംവിധാനത്തിലൂടെ കടന്നുപോകുേമ്പാൾ സംശയങ്ങൾ ദൂരീകരിക്കാനും ആശയവ്യക്തത വരുത്താനും ഒേട്ടറെ പരിമിതികൾ േനരിടുന്നുണ്ട്. കുടുംബാന്തരീക്ഷത്തിലുണ്ടാകുന്ന സംഘർഷങ്ങളിൽ കുട്ടികളിൽ വലിയ പ്രയാസമുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ഇവരെ കലാലയങ്ങളിലേക്ക് തിരിെകയെത്തിക്കുന്നത് വളരെ പ്രധാനെപ്പട്ടതാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.