കൊച്ചി: ബ്രഹ്മപുരം പ്ലാൻറിലെ പുകശല്യത്തിനെതിരെ അർധരാത്രി നാട്ടുകാരുടെ റോഡുപരോധം. പുകശല്യത്തിന് പരിഹാര ം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നടത്തിയ സമരത്തിനൊടുവിൽ ഇന്ന് രാവിലെ ജില്ലാ കലക്ടർ പ്ലാൻറിൽ പരിശോധന ന ടത്താനെത്തി. വൈറ്റില, തൃപ്പൂണിത്തുറ, ഇരുമ്പനം ഭാഗങ്ങളിലാണ് പുക ശല്യം കൂടുതൽ അനുഭവപ്പെടുന്നത്. രൂക്ഷമായ പുകശ ല്യത്തിന് പരിഹാരം കാണുന്നതിനുള്ള ശ്രമം തുടരുകയാണ്.
കഴിഞ്ഞ ദിവസം തീപിടിച്ച ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽ നിന്ന് പുകശല്യം രൂക്ഷമായതോടെയാണ് അർധരാത്രി നാട്ടുകാർ പ്രതിഷേധിച്ചത്. പുക മൂലം പ്രായമായവരും കുഞ്ഞുങ്ങളുമടക്കം അസ്വസ്ഥത പ്രകടിപ്പിച്ചതോടെ നാട്ടുകാർ അർധരാത്രിയിൽ തൃപ്പൂണ്ണിത്തുറ -ഇരുമ്പനം റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയായിരുന്നു.
രണ്ട് ദിവസം മുമ്പാണ് മാലിന്യ പ്ലാൻറിന് തീപിടിച്ചത്. പടർന്നുപിടിച്ച തീ നിയന്ത്രണ വിധേയമാക്കിയിട്ടും പുകശല്യം തീർന്നിരുന്നില്ല. രൂക്ഷമായ പുക പ്രദേശവാസികളെ ആകെ ബുദ്ധിമുട്ടിലാക്കിയിരുന്നു. രാത്രി വൈകിയും പുക രൂക്ഷമായതോടെ ആളുകൾക്ക് വീടിനുള്ളിൽ കിടന്ന് ഉറങ്ങാൻ പറ്റാത്ത അവസ്ഥയിലായി.
തുടർന്നാണ് ഇരുമ്പനം സ്വദേശികൾ കൂട്ടത്തോടെ അർധരാത്രിയിൽ സമരവുമായി എത്തിയത്. കണയന്നൂർ തഹസിൽദാർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. കലക്ടർ നേരിട്ടെത്തി പ്രശ്ന പരിഹാരത്തിന് നേതൃത്വം നൽകുമെന്നും ഉറപ്പ് നൽകി. തുടർന്ന് വെളുപ്പിനെ മൂന്ന് മണിയോടെ ഉപരോധം അവസാനിപ്പിച്ച് വാഹനങ്ങൾ കടത്തിവിട്ടു.
ഉപരോധം അവസാനിപ്പിച്ചെങ്കിലും പ്രശ്നം പൂർണമായും പരിഹരിക്കുന്നത് വരെ സമരം തുടരുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. തുടർന്നാണ് ഇന്ന് രാവിലെ തന്നെ കലക്ടർ പ്ലാൻറ് സന്ദർശിക്കാനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.