പെരുമ്പിലാവ് കോളനിയിലെ കിണറുകളിൽ പെട്രോളിന്‍റെ അംശം; സമീപത്തെ പമ്പ് അടച്ചിടാൻ നിർദേശം

കുന്നംകുളം: പെരുമ്പിലാവ് കണക്കകോളനിയിലെ കിണറുകളിൽ പെട്രോളിന്‍റെ അംശം ഉള്ളതായി പരിശോധനയിൽ സ്ഥിരീകരിച്ചു. ഇത േതുടർന്ന് ജില്ല കലക്ടർ എസ്. ഷാനവാസ് വ്യാഴാഴ്ച രാവിലെ കോളനിയിലെത്തി. കലക്ടറുടെ നേതൃത്വത്തിൽ സമീപത്തെ പെട്രോൾ പ മ്പിലേയും കിണർ പരിശോധിച്ചു. പമ്പ് അടച്ചിടാനും പ്രദേശത്ത് കുടിവെള്ളം വിതരണം ചെയ്യാനും കലക്ടർ നിർദേശിച്ചിട്ടുണ്ട്.

കടവല്ലൂർ പഞ്ചായത്തിലെ 14ാം വാർഡിലെ കണക്കകോളനി, പെരുമ്പിലാവ് പ്രദേശവാസികളാണ് സമീപത്തെ പമ്പിൽ നിന്നും പെട്രോൾ ചോർന്ന് കിണറുകളിൽ എത്തുന്നതായി പരാതിപ്പെട്ടിരുന്നത്. അമ്പതോളം കുടുംബങ്ങളിലെ കിണറുകളിലാണ് മഞ്ഞപ്പാടയും കുമിളകളും ദുർഗന്ധവും പുളിരസവും അനുഭവപ്പെട്ട് വെള്ളം മലിനമായത്. വെള്ളത്തിൽ പെട്രോളിന്‍റെ അംശമുള്ളതിനാൽ കുടിക്കാനോ ഭക്ഷണം പാകം ചെയ്യാനോ കഴിയാത്ത അവസ്ഥയിലാണ്.

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം വെള്ളം പരിശോധിച്ചിരുന്നു. തുടർന്നാണ് പെട്രോളിന്‍റെ അംശം സ്ഥിരീകരിച്ചത്. പമ്പ് അടച്ചിടാൻ നോട്ടീസ് നൽകുമെന്ന് കലക്ടർ വ്യക്തമാക്കി. കലക്ടർക്കൊപ്പം സംസ്ഥാന മലിനീകരണ ബോർഡ് ഉദ്യോഗസ്ഥരും വില്ലേജ് അധികൃതരും ജനപ്രതിനിധികളും സമരസമിതി നേതാക്കളും ഉണ്ടായിരുന്നു.

പ്രദേശത്ത് കുടിവെള്ളം വിതരണം ചെയ്യാനും ആരോഗ്യ ക്യാമ്പ് നടത്താനും പഞ്ചായത്തംഗങ്ങളായ കെ.ആർ. രെജിൽ, കെ.എ. ശിവരാമൻ, പ്രഭാത് മുല്ലപ്പിള്ളി, സമരസമിതി നേതാക്കളായ കമറുദ്ദീൻ പെരുമ്പിലാവ്, എം.എൻ. സലാഹു, എം.എ. കമറുദീൻ, ആഷിഖ് കാദരി എന്നിവർ കലക്ടറോട് ആവശ്യപ്പെട്ടു.

Tags:    
News Summary - collector shanavas visits perumbilav kanakka colony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.