തൊപ്പിപ്പാള -കാഞ്ഞിരംപടി തോട് പുനരുദ്ധാരണത്തിന് മുമ്പും ശേഷവും

കയർ ഭൂവസ്ത്രമണിഞ്ഞ്​ തൊപ്പിപ്പാള–കാഞ്ഞിരംപടി തോട്

കട്ടപ്പന: കൈയേറിയും കാടുകയറിയും ഇല്ലാതായ തൊപ്പിപ്പാള-കാഞ്ഞിരംപടി തോട് കയർ വസ്ത്രമണിഞ്ഞ്​ പുനർജനിക്കുന്നു. കാഞ്ചിയാർ ‌പഞ്ചായത്ത്‌ നടപ്പാക്കിയ പദ്ധതിയാണ് തോടിനു രക്ഷയായത്. ഒരുകാലത്ത്​ വിശാലമായി ഒഴുകിയ നീർച്ചാലായിരുന്നു ഇത്.

മഴക്കാലത്ത് കരകവിഞ്ഞ് ഒഴുകി സമീപത്തെ റോഡുകൾ തകർക്കുന്ന ഓട മാത്രമായി തോട് മാറിയിരുന്നു. സംഭവം ശ്രദ്ധയിൽപെട്ടതോടെ കാഞ്ചിയാർ പഞ്ചായത്ത് തോടി​​െൻറ പുനരുദ്ധാരണത്തിനു തയാറാകുകയായിരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി തോട്ടിലെ തടസ്സം നീക്കി  ഇരുകരയെയും കയർ ഭൂവസ്ത്രം അണിയിക്കുകയായിരുന്നു. നശിച്ചുപോയ നീർച്ചാൽ വീണ്ടെടുത്തതി​​െൻറ ആവേശത്തിലാണ് പഞ്ചായത്ത് അധികൃതരും തൊഴിലുറപ്പ് തൊഴിലാളികളും. 

കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ആശ ആൻറണി പദ്ധതി ഉദ്​ഘാടനം ചെയ്​തു. തോട്​ പുനരുദ്ധാരണത്തിനായി 402 തൊഴിൽ ദിനങ്ങളാണ് വേണ്ടിവന്നത്. 250 മീറ്റർ നീളത്തിലാണ് കയർ ഉപയോഗിച്ച് ഇരുവശവും സംരക്ഷിച്ചത്. പഞ്ചായത്ത് പരിധിയിൽ കൈയേറ്റവും മണ്ണിടിച്ചിലും മൂലം തകർന്ന കൂടുതൽ ജലസ്രോതസ്സുകൾ ഈ രീതിയിൽ പുനരുജ്ജീവിപ്പിക്കാനാണ് പഞ്ചായത്ത്‌ ആലോചിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.