വാളയാർ ചെക്​പോസ്​റ്റ്​ അടക്കില്ലെന്ന്​ കോയമ്പത്തുർ ജില്ലാ കലക്​ടർ

പാലക്കാട്​: വാളയാർ ചെക്​പോസ്​റ്റ്​ നിലവിൽ അടച്ചിടേണ്ട സാഹചര്യമില്ലെന്ന്​ കോയമ്പത്തൂർ ജില്ലാ കലക്​ടർ. നിത്യോപയോഗ സാധനങ്ങളുമായി വരുന്ന വാഹനങ്ങളും ചരക്ക്​ ലോറികളും കടത്തി വിടുന്നുണ്ട്​. യാത്രാ വാഹനങ്ങൾക്ക്​ മാത്രമാണ്​ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്നും ജില്ലാ കലക്​ടർ പറഞ്ഞു.

അത്യാവശ്യ കാര്യങ്ങൾക്കായി പോകുന്ന യാത്ര വാഹനങ്ങൾ കർശന പരിശോധനകൾക്ക്​ ശേഷം കടത്തിവിടുമെന്നും കലക്​ടർ വ്യക്​തമാക്കി. വാളയാർ ചെക്​പോസ്​റ്റ്​ അടിച്ചിടുമെന്ന്​ കഴിഞ്ഞ ദിവസം വ്യാപക പ്രചാരണമുണ്ടായിരുന്നു. ഇതിന്​ പിന്നാലെയാണ്​ വിശദീകരണവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയത്​.

കേരളത്തിൽ നിന്ന്​ തമിഴ്​നാട്ടിലേക്ക്​ യാത്ര ചെയ്യുന്നതിനുള്ള പ്രധാനപാതയാണ്​ വാളയാർ ചെക്​പോസ്​റ്റ്​. കേരളത്തിലേക്കുള്ള ചരക്ക്​ നീക്കത്തിൻെറ വലിയൊരു ശതമാനവും ഈ ചെക്​പോസ്​റ്റ്​ വഴിയാണ്​.

Tags:    
News Summary - Coimbathore district collector-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.