Posted On
date_range Updated On
date_range സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചു
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായതിനെ തുടർന്ന് പെരുമാറ്റച്ചട്ടം പിൻവലിച്ചു. കേന് ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഇത് സംബന്ധിച്ച് കേന്ദ്ര കാബിനറ്റ് െസക്രട്ടറി, സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് െസക്രട്ടറിമാർ, മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർമാർ എന്നിവർക്ക് കത്തയച്ചു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനൊപ്പമാണ് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നത്. ഫലപ്രഖ്യാപനം പൂർത്തിയായ സാഹചര്യത്തിലാണ് അടിയന്തരമായി പെരുമാറ്റച്ചട്ടം മാറ്റുന്നത്. സർക്കാറുകൾക്ക് ഇനി പദ്ധതികൾ പ്രഖ്യാപിക്കുന്നതിേനാ ആനുകൂല്യങ്ങൾ നൽകുന്നതിനോ നിയന്ത്രണമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.