ഇന്ത്യൻ കോസ്റ്റ് ഗാർഡ് അസിസ്റ്റന്റ് കമാൻഡന്‍റ്​ പരിശീലനം പൂർത്തിയാക്കിയ പുതിയ ബാച്ചിന്‍റെ പാസിങ് ഔട്ട് പരേഡിൽ ഇൻസ്പെക്ടർ ജനറൽ അനിൽകുമാർ ഹർബോള സല്യൂട്ട് സ്വീകരിക്കുന്നു

കോസ്റ്റ് ഗാർഡ് അസിസ്റ്റന്റ് കമാൻഡന്റ് പാസിങ് ഔട്ട് പരേഡ്

കൊച്ചി: ഇന്ത്യൻ കോസ്റ്റ് ഗാർഡ് അസിസ്റ്റന്റ് കമാൻഡന്‍റ്​ പരിശീലനം പൂർത്തിയാക്കിയ പുതിയ ബാച്ചിന്‍റെ പാസിങ്ഔട്ട് പരേഡ് ഫോർട്ട്​ കൊച്ചിയിലെ ജില്ലാ ഹെഡ്​ക്വാർട്ടേഴ്​സിൽ നടന്നു. ഇൻസ്പെക്ടർ ജനറൽ അനിൽ കുമാർ ഹർബോള പരേഡിൽ പ​ങ്കെടുത്തവരെ അഭിസംബോധന ചെയ്തു.


രാജ്യവും പൗരന്മാരും സായുധ സേനയിൽ അഗാധമായ വിശ്വാസമാണ്​ അർപ്പിക്കുന്നത്​. രാജ്യത്തിനും സേവനത്തിനും പ്രാധാന്യം നൽകാൻ ട്രെയിനികൾ പ്രതിജ്ഞാബദ്ധരായിരിക്കണം. ശരിയായ മനോഭാവവും പ്രഫഷനലിസവും ധാർമികതയും മുൻനിർത്തി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. അസിസ്റ്റന്റ് കമാൻഡന്റ് ജി.ഡി (പി/എൻ), ഡിപി എന്നിവയുടെ 75ാമത് കോഴ്‌സിലെ 19 ഉദ്യോഗസ്ഥരാണ്​ പരേഡിൽ പ​ങ്കെടുത്തത്​. കോഴ്‌സിലെ മൊത്തത്തിലുള്ള മെറിറ്റിന്റെ ക്രമത്തിൽ ഒന്നാമതെത്തിയതിന് അസിസ്റ്റന്റ് കമാൻഡന്റ് സോൻമലെ സൂരജ് കൃഷ്ണത്തിന് 73ാമത് ബാച്ചിനുള്ള "ഡയറക്ടർ ജനറൽ സ്വോർഡ് ഓഫ് ഓണർ" ലഭിച്ചു.


Tags:    
News Summary - Coast Guard Assistant Commandant Passing Out Parade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.