വടകര: പ്രതിഷേധം കനത്തതോടെ മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസില്‍ വീണ്ട ും കോച്ചുകള്‍ വര്‍ധിപ്പിച്ചു. ചൊവ്വാഴ്ച 19 കോച്ചുകളുമായാണ് സര്‍വിസ് നടത്തിയത്. 21 കോച്ചുകളുള്ള പരശുറാം തിങ്കളാഴ്ച 16 കോച്ചുകളുമായാണ് ഓടിയത്. ഇത് തലശ്ശേരി മുതല്‍ തിരൂര്‍ വരെയുള്ള സീസണ് ടിക്കറ്റ് യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ജനപ്രതിനിധികളും മറ്റും ഇടപെട്ടതോടെയാണ് കോച്ച് വര്‍ധിപ്പിച്ചത്.
വരുംദിവസങ്ങളില്‍ 21 കോച്ചുകള്‍ തന്നെയുണ്ടാകുമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. എന്നാൽ, ഇത്തരം പരീക്ഷണം അടുത്തകാലത്തായി നടക്കുകയാണ്. ഇത് യാത്രക്കാരെ ആശങ്കാകുലരാക്കുകയാണ്. ഇതിനെതിരെ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ക്കും എം.പിമാര്‍ക്കും മലബാര്‍ റെയില്‍വേ യൂസേഴ്സ് ഫോറം സെക്രട്ടറി മണലിൽ മോഹനൻ, പ്രസിഡൻറ് എ. പ്രേമരാജ് എന്നിവര്‍ നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.