തൃശൂര്‍: ഇടതുപക്ഷ ബുദ്ധിജീവികളെന്ന് നടിക്കുന്നവര്‍ പൊട്ടന്മാരാണെന്ന് സി.എന്‍. ജയദേവന് എം.പി. ശ്രീനാരായണ ക്ലബിെൻറ ഓഫിസ് ഉദ്ഘാടന ചടങ്ങിലാണ് ജയദേവെൻറ ആരോപണം. കഴിഞ്ഞ ദിവസം ഗീത ഗോപി എം.എൽ.എയുടെ മകളുടെ ആർഭാട വിവാഹത്തെ പരിപ്പുവടയും കട്ടന്‍ചായയും കഴിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിരുന്നതുപോലെ മാറിയ കാലത്ത് സാധ്യമല്ലെന്ന് പറഞ്ഞ് ന്യായീകരിച്ച അദ്ദേഹത്തിെൻറ പരാമർശങ്ങളെ സമൂഹമാധ്യമങ്ങളിൽ വിമർശിച്ചതാണ് ജയദേവെൻറ പ്രേകാപനം.
ഇത് ഏറ്റുപിടിച്ച് ഇടതുപക്ഷത്തുനിന്നുള്ളവർ അടക്കം ജയദേവനെതിെര നവമാധ്യമങ്ങളില്‍ ആക്രമണം നടത്തിയിരുന്നു. തനിക്കെതിെര പോസ്റ്റിടുന്നവര്‍ ക്രിസ്തുവിനെ തോല്പിക്കാന് ക്രിസ്തുമതം സ്വീകരിച്ചവരെപ്പോലെയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇവർ കമ്യൂണിസത്തെ തകര്‍ക്കാന്‍ കമ്യൂണിസ്റ്റാവുകയാണ്. അവരുടെ ശ്രമം ഇടതുപക്ഷത്തെ സഹായിക്കാനല്ല എന്ന് അദ്ദേഹം ആക്ഷേപിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.