തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ഏർപ്പെടുത്തിയ സുരക്ഷ സംബന്ധിച്ച് തനിക്ക് ഒന്നും പറയാനില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ എങ്ങനെയാണ് ഈ വിഷയത്തിൽ അഭിപ്രായ പ്രകടനം നടത്തുക. നിങ്ങൾക്ക് എന്റെ അഭിപ്രായം വേണമെങ്കിൽ എനിക്ക് പറയാനുള്ളത് പറയാം. കേരളം എനിക്ക് ഇഷ്ടമാണ്. ഞാൻ ചെയ്യുന്ന ജോലിയും ഇഷ്ടമാണെന്നും ഗവർണർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ സുരക്ഷ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് സംബന്ധിച്ച് ചോദിച്ചപ്പോൾ താൻ ആ വിവരം അറിഞ്ഞിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥരോട് അന്വേഷിച്ച് മനസിലാക്കാമെന്നും ഗവർണർ പറഞ്ഞു. മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യത്തെ കുറിച്ചും തനിക്ക് ഒന്നും പറയാനില്ല. ഈ വിവരങ്ങൾ ശ്രദ്ധയിൽ പെടുത്തിയതിന് നന്ദിയെന്നും ഗവർണർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.