ഹെലികോപ്ടറിന് അനുമതിയില്ല; യോഗി ബംഗാളിലേക്ക് പോകുന്നത് റോഡ് മാർഗം

ലഖ്നോ: ഹെലികോപ്ടർ ഇറക്കാൻ മമത സർക്കാർ അനുമതി നിഷേധിച്ചതിനെ തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യന ാഥ് ബംഗാളിലേക്ക് റോഡ് മാർഗം പോകാൻ തീരുമാനിച്ചു. ബി.ജെ.പി ഭരിക്കുന്ന ഝാർഖണ്ഡ് വഴി പശ്ചിമ ബംഗാളിൽ പ്രവേശിക്കുന്ന യുപി മുഖ്യമന്ത്രി പുരുലിയയിൽ റാലി നടത്തും.

ചൊവ്വാഴ്ച ത്സാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലേക്ക് ലഖ്നോവിൽ നിന് നും പ്രത്യേക വിമാനത്തിൽ യോഗി യാത്ര തിരിക്കുമെന്ന് യു.പി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. തുടർന്ന് ബൊക്കാറോ വരെ ഹെലികോപ്റ്ററിലാകും സഞ്ചാരം. ബൊക്കാറോക്ക് അടുത്താണ് പുരുലിയ. നേരത്തേ തീരുമാനിച്ച യാത്രയായിരുന്നു ചൊവ്വാഴ്ചത്തേതെങ്കിലും മമത സർക്കാർ യോഗിയുടെ ഹെലികോപ്ടറിന് അനുമതി നിഷേധിച്ചതോടെയാണ് 'റൂട്ട് പ്ലാൻ' മാറ്റിയത്.

പശ്ചിമ ബംഗാളിലെ തെക്കൻ ദിൻജാപൂർ ജില്ലയിലെ ബലൂർഘട്ട്, റായ്ഗഞ്ജ് മേഖലകളിൽ രാഷ്ട്രീയ റാലി നടത്താൻ അനുമതി നിഷേധിച്ചതിന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ‍യോഗിയുടെ നടപടി. ഞായറാഴ്ച ലാൻഡിങ് അനുമതി നിഷേധിച്ചതിനെത്തുടർന്ന് ആദിത്യനാഥ് ഫോൺ വഴിയാണ് തൻെറ രണ്ട് റാലികളിൽ സംസാരിച്ചത്. മമത ബാനർജി ബി.ജെ.പിയെ ഭയപ്പെടുകയാണെന്നും സർക്കാറിൻെറ ദിവസങ്ങൾ എണ്ണപ്പെട്ടതായും യോഗി അന്ന് വ്യക്തമാക്കിയിരുന്നു. മമത ആഗ്രഹിക്കുന്നതെന്തും ചെയ്യട്ടെ. ഞങ്ങൾക്ക് പരാതിയില്ല. ബംഗാളിൽ ബി.ജെ.പി. കൂടുതൽ ജനകീയമാകുകയാണ് ഇതിലൂടെ- സംസ്ഥാനത്തെ മുതിർന്ന ബി.ജെ.പി. നേതാവ് വ്യക്തമാക്കി.

തീവ്ര സ്വഭാവത്തിൽ പ്രസംഗിക്കുന്ന യു.പി മുഖ്യമന്ത്രിയെ സ്റ്റാർ ക്യാമ്പയിനാറായാണ് ബി.ജെ.പി തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടുന്നത്. ഫെബ്രുവരി 12, 14 തീയതികളിൽ യോഗി കേരളത്തിലെത്തുന്നുണ്ട്. ബീഹാർ (ഫെബ്രുവരി 7), ഉത്തരാഖണ്ഡ് (ഫെബ്രുവരി 9), ഒഡീഷ (ഫെബ്രുവരി 20) സംസ്ഥാനങ്ങളിലും യോഗി പ്രസംഗിക്കാനെത്തും.

Tags:    
News Summary - UP CM to travel to WB by road after not allowed to land chopper -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.