'കടക്കൂ പുറത്ത്'- മാധ്യമ പ്രവർത്തകർക്ക് മുഖ്യമന്ത്രിയുടെ ശകാരം (വിഡിയോ)

തിരുവനന്തപുരം: തലസ്​ഥാനത്തെ രാഷ്​ട്രീയ സംഘർഷാവസ്​ഥ​യെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ നടക്കുന്ന സമാധാന ചർച്ച റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി ശകാരിച്ച് പുറത്താക്കി. മസ്ക്കറ്റ് ഹോട്ടലിൽ നടക്കുന്ന ചർച്ച പകർത്താനെത്തിയപ്പോഴാണ് മാധ്യമപ്രവർത്തകരോട് 'കടക്കൂ പുറത്ത്' എന്ന് പറഞ്ഞ് മുഖ്യമന്ത്രി ഇറക്കി വിട്ടത്. മുഖ്യമന്ത്രി ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പമിരിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ മാധ്യമങ്ങളെ അനുവദിച്ചില്ല.

സമാധാന യോഗം റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകർക്ക് വിലക്കുണ്ടായിരുന്നില്ല. അതുകൊണ്ട് മുഖ്യമന്ത്രി വരുന്നതിന് മുൻപുതന്നെ മാധ്യമപ്രവർത്തകർ മസ്ക്കറ്റ് ഹോട്ടലിൽ ഉണ്ടായിരുന്നു. ഇവരെയെല്ലാം ആരാണ് ഇങ്ങോട്ട് കടത്തിവിട്ടതെന്ന് അപ്പോൾത്തന്നെ മുഖ്യമന്ത്രി അധികൃതരോട് തിരക്കുന്നുണ്ടായിരുന്നു. തുടർന്ന് പുറത്തുപോകണമെന്നാവശ്യപ്പെട്ടപ്പോൾ മാധ്യമപ്രവർത്തകർ ഓരോരുത്തരായി പുറത്തിറങ്ങി. അതിനിടെയാണ് 'കടക്കൂ പുറത്ത്' എന്ന് മുഖ്യമന്ത്രി വീണ്ടും കയർത്തത്. മാധ്യമപ്രവര്‍ത്തകരെല്ലാം പുറത്തിറങ്ങിയതിനു ശേഷം മാത്രമാണ് മുഖ്യമന്ത്രി ഹാളിനുള്ളില്‍ പ്രവേശിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഈ സമയത്ത് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

മുഖ്യമന്ത്രിയെ കൂടാതെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍ എം.എൽ.എ, ആർ.എസ്.എസ് നേതാവ് പി ഗോപാലന്‍കുട്ടി തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. 

ഗവർണർ ജ​സ്​​റ്റി​സ്​ പി. സദാശിവത്തിന്​ നൽകിയ ഉറപ്പി​​​​െൻറ അടിസ്​ഥാനത്തിലാണ്​ ചർച്ച. ചർച്ചക്ക്​ ​ശേ​ഷം സ​മാ​ധാ​ന​ത്തി​ന്​ പൊ​തു അ​ഭ്യ​ർ​ഥ​ന ന​ട​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഗ​വ​ർ​ണ​ർ​ക്ക്​ ഉ​റ​പ്പു​ൽ​ന​കി​യി​ട്ടു​ണ്ട്. ആ​വ​ർ​ത്തി​ച്ച്​ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടും അ​ക്ര​മ​ങ്ങ​ൾ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ​ ഗ​വ​ർ​ണ​ർ ജ​സ്​​റ്റി​സ്​ പി. ​സ​ദാ​ശി​വം കഴിഞ്ഞ ദിവസം മു​ഖ്യ​മ​ന്ത്രി​യെ വി​ളി​ച്ചു​വ​രു​ത്തി​യിരുന്നു. എ​ന്നാ​ൽ, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളൊ​ന്നും സ​ർ​ക്കാ​ർ ഒൗ​ദ്യോ​ഗി​ക​മാ​യി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

Tags:    
News Summary - cm scolds reporters-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.