‘താന്താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ താന്താൻ അനുഭവിച്ചീടുകെന്നേ വരൂ’; കണ്ണൂരിലും പി.പി. ദിവ്യയെ വിമർശിച്ച് മുഖ്യമന്ത്രി

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്ക് ജാഗ്രതക്കുറവുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ‘താന്താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ താന്താൻ അനുഭവിച്ചീടുകെന്നേ വരൂ’ എന്നു പറഞ്ഞാണ് മുഖ്യമന്ത്രി സി.പി.എം ജില്ലാ സമ്മേളനത്തിൽ മറുപടി പ്രസംഗം നടത്തിയത്. ഉത്തരവാദപ്പെട്ട പദവിയിൽ ഇരിക്കുമ്പോൾ പുലർത്തേണ്ട ജാഗ്രത ദിവ്യക്കുണ്ടായില്ല. എ.ഡി.എമ്മിന്റെ മരണത്തിൽ പത്തനംതിട്ട ജില്ലാ ഘടകത്തിന്റെ നിലപാടിൽ തെറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പക്വമായ പെരുമാറ്റമല്ല ദിവ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും, അർഹമായ അച്ചടക്ക നടപടിയാണ് ദിവ്യയുടെ കാര്യത്തിൽ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ നവീൻ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിൽ ദിവ്യ നടത്തിയത് ന്യായീകരിക്കാനാകാത്ത പരാമർശമെന്നായിരുന്നു സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിമർശനം. ആക്ഷേപം ഉയർന്നുവന്ന അന്നുതന്നെ ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും താൻ തെറ്റു ചെയ്താലും നടപടിയുണ്ടാകുമെന്നും ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

നേരത്തെ ദിവ്യക്ക് വീഴ്ച പറ്റിയെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിലും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ദിവ്യക്കെതിരായ നടപടി ശരിയായ രീതിയിൽ തന്നെയായിരുന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ ദിവ്യ പരാതി പറയേണ്ട സ്ഥലത്ത് പറഞ്ഞില്ലെന്നും വിളിക്കാത്ത പരിപാടിക്ക് പോയി ഈ രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചത് ശരിയായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ദിവ്യക്കെതിരായ നടപടി മാധ്യമവാർത്തകൾക്ക് അനുസരിച്ചാണെന്ന പ്രതിനിധികളുടെ വിമർശനത്തിനാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.

എ.​ഡി.​എ​മ്മി​ന്‍റെ യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പി.​പി. ദി​വ്യ അ​ഴി​മ​തി​ക്കാ​ര​നാ​യി ചി​ത്രീ​ക​രി​ച്ച് പ്ര​സം​ഗി​ച്ച​തി​ന് പി​ന്നാ​ലെ കഴിഞ്ഞ ഒ​ക്ടോ​ബ​ർ 15നാ​ണ്​ ന​വീ​ൻ ബാ​ബു​വി​നെ ക​ണ്ണൂ​രി​ലെ ക്വാ​ർ​ട്ടേ​ഴ്സി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. ആ​ത്​​മ​ഹ​ത്യ പ്രേ​ര​ണ​ക്കു​റ്റ​ത്തി​ന്​ അ​റ​സ്റ്റി​ലാ​യ ദി​വ്യ ജാ​മ്യ​ത്തി​ലാ​ണ്.

Tags:    
News Summary - CM Pinarayi Vijayan Criticises PP Divya at CPM Kannur District Convension

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.