മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ്​ ഒഴിയണം - ചെന്നിത്തല

കൊച്ചി: ശബരിമലയിൽ പൊലീസി​​​​െൻറ തേർവാഴ്​ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഒന്നുകിൽ ആശാ​​​​െൻറ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത് എന്ന സമീപനമാണ് ആഭ്യന്തര വകുപ്പി​േൻറത്​. പ്രളയം കഴിഞ്ഞ് മൂന്ന്​ മാസമായിട്ടും ശബരിമലയിൽ അടിസ്ഥന സൗകര്യമൊരുക്കിയില്ല. മുഖ്യമന്ത്രി ഭക്തർക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ്​. അദ്ദേഹം ആഭ്യന്തര വകുപ്പ്​ ഒഴിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ശബരിമലയിലെ അനാവശ്യ അരാജകത്വം സർക്കാരുണ്ടാക്കിയതാണ്​. പ്രശ്നങ്ങൾ സങ്കീർണമായത് സർക്കാർ സമീപനം മൂലമാണ്​. തൃപ്തി ദേശായിയെ അറസ്റ്റ് ചെയ്ത് തിരിച്ചയക്കണമായിരുന്നു. ബി.ജെ.പി-ആർ.എസ്​.സിന്​ ചുവന്ന പരവതാനി വിരിക്കുകയാണ്​ സർക്കാർ ചെയ്യുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

യു.ഡി.എഫ് ശക്തമായ നിലപാടുമായി ഭക്തർക്കൊപ്പം ഉണ്ടാകും. യൂത്ത് ലീഗ് നടത്തിയ സമരം യു.ഡി.എഫ് ഏറ്റെടുക്കും. 22 ന് കലക്ട്രേറ്റ് ധർണ സംഘടിപ്പിക്കുമെന്നും വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - CM Leaves From Home Ministry - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.